ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരേ മുസ്‌ളീം ലീഗ് സുപ്രീം കോടതിയില്‍. നിയമ ഭേദഗതി നടപ്പാക്കരുതെന്നും സ്‌റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. യുപി സര്‍ക്കാര്‍ വിഷയത്തില്‍ തുടങ്ങിയിരിക്കുന്ന നപടിപടികളും ദേശീയ പൗരത്വ റജിസ്റ്റര്‍ കണക്കെടുപ്പും നിര്‍ത്തി വെയ്ക്കാന്‍ ഹര്‍ജി ആവശ്യപ്പെടുന്നു. സുപ്രീംകോടതി തീരുമാനം വരും വരെ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്ന് പുതിയ അപേക്ഷയുമായാണ് ലീഗ് കോടതിയില്‍ എത്തിയത്.
യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കി തുടങ്ങിട്ടുള്ളതായും 40,000 അനധികൃത കുടിയേറ്റക്കാരെന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ടു നല്‍കിയതായും ഹര്‍ജിയില്‍ പറയുന്നു. എന്‍പിആറും എന്‍ആര്‍സിയുമായുള്ള ബന്ധവും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ സര്‍ക്കാര്‍ കേന്ദ്ര നിയമത്തിന് എതിരേ സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുസ്‌ളീംലീഗും എത്തയിരിക്കുന്നത്. നേരത്തേ കേരളാ നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.
from mangalam.com https://ift.tt/2NvT3Xf
via IFTTT
No comments:
Post a Comment