തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂര്‍ കടപ്പുറത്തുനിന്നു 2016-ല്‍ തലയോട്ടിയും െകെകാലുകളും കണ്ടെത്തിയ സംഭവത്തിലെ തീവ്രവാദബന്ധത്തിനു പിന്നാലെ അന്വേഷണ ഏജന്‍സികള്‍. കളിയിക്കാവിള കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണു കേരളാ ക്രൈംബ്രാഞ്ചിനു പുറമേ, തമിഴ്‌നാട് പോലീസും ബേപ്പൂര്‍ സംഭവത്തിന്റെ പിന്നാമ്പുറം തെരയുന്നത്. കോഴിക്കോട്, മുക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം എങ്ങുമെത്താതെ വന്നതിനേ തുടര്‍ന്നാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ബേപ്പൂര്‍ പുലിമുട്ട് ഭാഗത്ത് തലയോട്ടി, കോഴിമാലിന്യങ്ങള്‍ക്കിടയില്‍ െകെപ്പത്തി, മുക്കം ഭാഗത്തു കാല്‍ എന്നിങ്ങനെയാണു ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അവയവങ്ങള്‍ ഒരാളുടേതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത െകെവന്നിട്ടില്ല. സംഭവത്തിലെ ദുരൂഹത ഉടന്‍ നീക്കുമെന്നാണു ക്രൈംബ്രാഞ്ച് നിലപാട്. കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. 2017 ജൂണ്‍ 28നാണ് ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്.
ചാലിയം കടല്‍ തീരത്തു നിന്ന് ഇടതുകൈയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. പിന്നീട് മുക്കം എസ്‌റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. 2017 ഒകേ്ടാബര്‍ നാലിന് പൊലീസില്‍നിന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
ഒരു തുമ്പും ലഭിക്കാതെ വന്നതോടെ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം കഴിഞ്ഞ നവംബറില്‍ െ്രെകംബ്രാഞ്ച് തയ്യാറാക്കി. കൊലപ്പെടുത്തിയതിനു ശേഷം തെളിവുനശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്ന് െ്രെകം ബ്രാഞ്ച് കണ്ടെത്തി. രണ്ടരവര്‍ഷമായി കേസില്‍ അന്വേഷണം നടന്നു വരികയാണ്. കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കിട്ടിയതായിട്ടാണ് വിവരം. കേസില്‍ മലയാളികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും പങ്കുണ്ടെന്നാണ് സൂചന.
from mangalam.com https://ift.tt/2QUUXCL
via IFTTT
No comments:
Post a Comment