തിരുവനന്തപുരം: കളിയിക്കാവിളയിൽ പോലീസുകാരനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതികളെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും. അബ്ദുൾ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്ട്രേറ്റിനുമുമ്പാകെ ഹാജരാക്കുന്നത്. പൊങ്കലിനോടനുബന്ധിച്ച്കോടതി അവധിയായതിനാൽതക്കലയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് ആലോചന. പ്രതികളെ സ്റ്റേഷന് പുറത്തിറക്കി കഴിഞ്ഞു. മുഖ്യപ്രതികളായ നാഗർകോവിൽ തിരുവിതാംകോട് സ്വദേശികളായ തൗഫീഖ്(28), അബ്ദുൾ ഷെമീം(32) എന്നിവരെ ഉഡുപ്പി പോലീസ് തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് കന്യാകുമാരി എസ്.പി. ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉഡുപ്പിയിലെത്തിയത്. ഉഡുപ്പി ഡിവൈ.എസ്.പി. ഓഫീസിൽനിന്ന് ഇരുവരെയും മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച രാത്രിതന്നെ പോലീസ് റോഡുമാർഗം തൗഫീഖിനെയും അബ്ദുൾ ഷെമീമിനെയും കൊണ്ടുപോയി. തമിഴ്നാട്ടിലെ അൽ ഉമ്മ എന്ന നിരോധിതസംഘടനയുടെ പ്രവർത്തകരാണ് ഇവർ കർണാടക പോലീസ് ഇരുവരെയും ചോദ്യംചെയ്തിരുന്നു. ഇവർ ബെംഗളൂരുവിലെ അൽ ഉമ്മ പ്രവർത്തകൻ കാജ മൊയ്തീന്റെയും മെഹബൂബ് പാഷയുടെയും നേതൃത്വത്തിൽ ബെംഗളൂരു കേന്ദ്രമായി തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി. മെഹബൂബ് പാഷയടക്കം സംഘത്തിലെ 17പേർക്കെതിരേ യു.എ.പി.എ. പ്രകാരം ജനുവരി 11-ന് ബെംഗളൂരു പോലീസ് കേസെടുത്തിരുന്നു. മെഹ്ബൂബ് ഒളിവിലാണ്. കർണാടകയിലെ തീവ്രവാദപ്രവർത്തകരുമായി ഇവർക്ക് ബന്ധമുണ്ട്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വെരാവൽ എക്സ്പ്രസിൽ എത്തിയ തൗഫീഖിനെയും അബ്ദുൾ ഷമീമിനെയും ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പിടികൂടിയത്. content highlights:Kaliyikkavila police murder, Accused in Tamilnadu police custody
from mathrubhumi.latestnews.rssfeed https://ift.tt/370DtKW
via
IFTTT
No comments:
Post a Comment