ഉറക്കി കിടത്തിയ പിഞ്ചുകുഞ്ഞിനെ അമ്മ ശുചിമുറിയില്‍ പോയി വന്ന സമയത്തിനുള്ളില്‍ കാണാതായി; 20 മീറ്റര്‍ അകലെ കണ്ടെത്തി; ദുരൂഹത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 15, 2020

ഉറക്കി കിടത്തിയ പിഞ്ചുകുഞ്ഞിനെ അമ്മ ശുചിമുറിയില്‍ പോയി വന്ന സമയത്തിനുള്ളില്‍ കാണാതായി; 20 മീറ്റര്‍ അകലെ കണ്ടെത്തി; ദുരൂഹത

വീട്ടില്‍ ഉറങ്ങി കിടന്ന രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 20 മിനിറ്റുകള്‍ക്ക് ശേഷം സമീപമുള്ള പറമ്പില്‍ നിന്നും കണ്ടെത്തി. അമ്മയും പരിസരവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള കൊട്ടേപറമ്പില്‍ ജയിംസ്-സജിത ദമ്പതികളുടെ കുട്ടിയെയാണ് കാണാതായതും കണ്ടെത്തിയതും.

ഇന്നലെ ഉച്ചയ്ക്ക് 2.30ന്ാണ് സംഭവം ഉണ്ടാകുന്നത്. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു സജിത ശുചിമുറിയില്‍ പോയി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കാണാതായി. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവന്‍ തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സജിത ബഹളം വച്ചു പരിസരവാസികളെ വിവരം അറിയിച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണു വീട്ടില്‍ നിന്ന് 20 മീറ്ററോളം മാത്രം ദൂരത്തിലുള്ള വര്‍ക്ക്‌ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയുടെ കരച്ചില്‍ കേട്ടതാണ് പെട്ടെന്ന് കണ്ടെത്താന്‍ സഹായകമായത്. സംഭവം അറിഞ്ഞ് പോലീസും എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമമാണോ നടന്നതെന്നു പരിശോധിക്കുകയാണെന്നും പ്രദേശവാസികളെയും ഇതിലൂടെ പോയവരെയും ചോദ്യം ചെയ്യുമെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു.



from mangalam.com https://ift.tt/2NuZgTb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages