ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം ലീഗില്‍ നാലാമത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 15, 2020

ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം ലീഗില്‍ നാലാമത്

കൊൽക്കത്ത: വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്കുശേഷം കരുത്തുമുഴുവൻ പുറത്തെടുത്തു കളിച്ച ഗോകുലം കേരള എഫ്.സിക്കു മുന്നിൽ ഈസ്റ്റ് ബംഗാൾ മുട്ടുമടക്കി. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ 3-1-നാണ് ആതിഥേയരെ കേരള ക്ലബ്ബ് കീഴടക്കിയത്. സൂപ്പർ സ്ട്രൈക്കർമാരായ ഹെന്റി കിസെക്ക (21), മാർക്കസ് ജോസഫ് (65) എന്നിവർ ഗോകുലത്തിനായി ഗോൾ നേടി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മാർട്ടി ക്രെസ്പിയുടെ സെൽഫ് ഗോളും ഗോകുലത്തിന് തുണയായി. കാസിം ഐദര (27) ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടു. ജയത്തോടെ ആറ് കളിയിൽ നിന്ന് 10 പോയന്റായ ഗോകുലം ലീഗിൽ നാലാം സ്ഥാനത്തേക്കുയർന്നു. ഇത്രയും കളിയിൽനിന്ന് എട്ട് പോയന്റുള്ള ഈസ്റ്റ് ബംഗാൾ എട്ടാം സ്ഥാനത്താണ്. ഏഴ് കളിയിൽനിന്ന് 14 പോയന്റുള്ള മോഹൻബഗാനാണ് ഒന്നാമത്. മർക്കസ് ജോസഫാണ് കളിയിലെ താരം. ചെന്നൈ സിറ്റിക്കെതിരായ മത്സരത്തിൽ തോറ്റ ടീമിൽ അഴിച്ചുപണിനടത്തിയാണ് ഗോകുലം കേരള പരിശീലകൻ സാന്റിയാഗോ വരേല ടീമിനെ വിന്യസിച്ചത്. കെ. സൽമാൻ, ഷിബിൽ മുഹമ്മദ്, വുങ്ഗയാം മുയ്റാങ്, ഗോൾകീപ്പർ സി.കെ. ഉബൈദ് എന്നിവർ ആദ്യ ഇലവനിലെത്തി. 21-ാം മിനിറ്റിൽ ഗോകുലം കേരള മുന്നിലെത്തി. നോച്ച സിങ് നൽകിയ പന്തുമായി ബോക്സിലേക്ക് കയറിയ കിസെക്ക ഒരു പ്രതിരോധനിരക്കാരനെ വെട്ടിച്ചശേഷം ലക്ഷ്യം കണ്ടു. ആറ് മിനിറ്റിനുശേഷം ഈസ്റ്റ് ബംഗാൾ സമനില ഗോൾ കണ്ടെത്തി. നായകൻ ലാൽറിൻഡികയെടുത്ത ഫ്രീകിക്കിൽ അഷിം അക്തറിന്റെ ഹെഡർ പോസ്റ്റിൽ തട്ടി തിരിച്ചെത്തിയപ്പോൾ കിട്ടിയത് ഐദരയ്ക്ക്. പിഴവുകളില്ലാതെ താരം ഗോകുലം വലകുലുക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഈസ്റ്റ് ബംഗാൾ താരം ക്രെസ്പി സ്വന്തം വലകുലുക്കിയപ്പോൾ ഗോകുലം മുന്നിലെത്തി. രണ്ടാം പകുതിയിൽ മാർക്കസ് ജോസഫ് കൂടി ലക്ഷ്യം കണ്ടതോടെ പട്ടിക പൂർത്തിയായി. Content Highlights:I-League Gokulam Kerala FC Move To Fourth Spot After Win Over East Bengal


from mathrubhumi.latestnews.rssfeed https://ift.tt/2RjsBkI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages