പാലക്കാട്: മൂന്നുവർഷംമുമ്പ് സംസ്ഥാനത്തെ വിറപ്പിച്ച ഡെങ്കിപ്പനി വീണ്ടുെമത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് നടത്തുന്ന പഠനം അവസാനഘട്ടത്തിൽ. ഡെങ്കിപ്പനി വീണ്ടും വരാനുള്ള സാധ്യതയും പ്രതിരോധമാർഗങ്ങളുമൊക്കെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം വിശകലനം ചെയ്യുന്നത്. സംസ്ഥാനസർക്കാരിന്റെയും ലോകാരോഗ്യസംഘടനയുടെയും നേതൃത്വത്തിലാണിത്. 2017-ലാണ് കേരളത്തിൽ ഡെങ്കിപ്പനി രൂക്ഷമായത്. 21,993 പേർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. 165 പേർ മരിച്ചു. കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് തൊട്ടടുത്ത രണ്ടുവർഷവും ഡെങ്കിപ്പനിയുടെ തീവ്രത കുറയ്ക്കാനായത്. 2018-ലും 2019-ലും നാലായിരത്തോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 2017-ൽ ഡെങ്കിപ്പനി വ്യാപകമായ പ്രദേശങ്ങളിൽ രണ്ടുവർഷം കഴിയുമ്പോൾ ആളുകളുടെ പ്രതിരോധശേഷി കുറയുന്നതിനനുസരിച്ച് വീണ്ടും പടരാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഡിസംബർ ആദ്യത്തോടെ ഡെങ്കിപ്പനിയും വൈറൽപനികളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2020-ൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത ശരിവെക്കുകയാണ്. ഈ വർഷം ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പും വിലയിരുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനവും കൊതുകുനശീകരണത്തിലുള്ള വീഴ്ചയുമെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നു. Content Highlights:Dengue Warning: Study is in the Final Stage
from mathrubhumi.latestnews.rssfeed https://ift.tt/39Hkk2h
via
IFTTT
No comments:
Post a Comment