നാട്ടിലും കാട്ടിലും മരണഷോക്ക് ; 10 വർഷത്തിനിടെ ചത്തത് ആനടയക്കം 553 മൃഗങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 5, 2020

നാട്ടിലും കാട്ടിലും മരണഷോക്ക് ; 10 വർഷത്തിനിടെ ചത്തത് ആനടയക്കം 553 മൃഗങ്ങൾ

കണ്ണൂർ : നാട്ടിലും കാട്ടിലുമായി ഷോക്കേറ്റ് ചാവുന്ന മൃഗങ്ങളുടെ എണ്ണംകൂടി. പത്തുവർഷത്തിനിടെ, പൊട്ടിവീണ വൈദ്യുതിക്കന്പി, വൈദ്യുതിവേലി, എർത്ത് വയർ എന്നിവയിൽനിന്നുള്ള ഷോക്കേറ്റ് ആനയടക്കം 553 മൃഗങ്ങൾ ചത്തു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കാണിത്. 2014-2019 കാലയളവിൽ മാത്രം 312 മൃഗങ്ങൾ ചത്തു. 2009-2014 കാലഘട്ടത്തിൽ ഇത് 233 ആയിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 45 മൃഗങ്ങൾക്ക് ജീവഹാനിയുണ്ടായി. ആനയടക്കമുള്ള കാട്ടുമൃഗങ്ങളും പശു, ആട് തുടങ്ങിയവയും ഇവയിൽപ്പെടും. ഭൂരിഭാഗം മരണങ്ങളും വൈദ്യുതിക്കന്പി പൊട്ടിവീണുണ്ടായ ഷോക്കേറ്റാണെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ പറഞ്ഞു. വന്യമൃഗങ്ങളെ പേടിപ്പിക്കാൻ നിർമിക്കുന്ന വൈദ്യുതിവേലിയും ജീവനെടുക്കുന്നു. ഇലക്ട്രിക് ഫെൻസ് എനർജൈസർ എന്ന ഉപകരണംവെക്കാതെ കന്പിയിൽ നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കുന്ന വേലിയിൽനിന്നാണ് അപകടങ്ങളുണ്ടാകുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അറിയാതെയാണ് ഭൂരിഭാഗം വൈദ്യുതിവേലികൾ പ്രവർത്തിക്കുന്നത്. ഇലക്ട്രിക് ഫെൻസ് എനർജൈസർ െവച്ചാൽ മാരക അപകടം സംഭവിക്കില്ല. ഷോക്കേറ്റ് തെറിക്കും. ഉപകരണം വെക്കാതെ 230 വോൾട്ട് വൈദ്യുതി നേരിട്ട് കമ്പിയിലേക്കു പ്രവഹിപ്പിക്കും. ഇതിൽ തട്ടിയുള്ള ഷോക്കിൽ മരണവേഗം മനുഷ്യരെക്കാൾ നാൽക്കാലികൾക്ക് കൂടും. മനുഷ്യമരണവും കൂടി * പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റത് 4142 പേർക്ക്. ഇതിൽ 2439 പേർ മരിച്ചു * അഞ്ചുവർഷമായി ഒരുവർഷമുണ്ടാകുന്നത് ശരാശരി 200 മരണം * 2018-'19-ൽമാത്രം മരിച്ചത് 249 പേർ * ജോലിക്കിടെയുള്ള കെ.എസ്.ഇ.ബി. ജീവനക്കാരുടെ മരണം, വീട്ടുപകരണങ്ങളിൽനിന്നുള്ള അപകടം, വൈദ്യുതിക്കന്പി പൊട്ടിവീഴൽ, ഇരുമ്പ് ഏണി അടക്കമുള്ളവ ഉപയോഗിക്കുമ്പോഴുള്ള അശ്രദ്ധ എന്നിവ ഇതിൽപ്പെടും. Content Highlights:553 animals killed in 10 years due to electric shock


from mathrubhumi.latestnews.rssfeed https://ift.tt/37BbP6Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages