വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് 2636 ചാർജിങ് സ്റ്റേഷനുകൾ തുറക്കും. കേരളമുൾപ്പെടെ 24 സംസ്ഥാനങ്ങളിലെ 62 നഗരങ്ങളിലാണ് ഇവ സ്ഥാപിക്കുക. കൊച്ചി, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് എന്നീ നഗരങ്ങളിലായി 131 ചാർജിങ് സ്റ്റേഷനുകളാണ് കേരളത്തിനനുവദിച്ചത്. കാർബൺ മാലിന്യം കുറയ്ക്കുകയാണു ലക്ഷ്യം. സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള സ്ഥലത്തിന്റെ ലഭ്യത, എണ്ണക്കമ്പനികളും നഗരസഭകളുമായി ഒപ്പുവെക്കുന്ന ധാരണാപത്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു സമ്മതപത്രങ്ങൾ കൈമാറുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം അറിയിച്ചു. ഭാവിയിൽ ഒരു നഗരത്തിൽ ഒന്ന് എന്ന ക്രമത്തിൽ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. കൊച്ചിയിൽ 50, തൃശ്ശൂരിൽ 28, കണ്ണൂരിൽ 27, കോഴിക്കോട്ട് 26 എന്നിങ്ങനെയാണ് കേരളത്തിന് ചാർജിങ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളത്. കേരള വൈദ്യുതിബോർഡിനാണ് ഇവയുടെ നടത്തിപ്പുചുമതല. മഹാരാഷ്ട്രയ്ക്കാണ് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ അനുവദിച്ചിരിക്കുന്നത്-317 എണ്ണം. തമിഴ്നാടിന് 256, കർണാടകത്തിന് 172 എന്നിങ്ങനെയും നൽകിയിട്ടുണ്ട്. 7000 ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നിർദേശങ്ങളാണ് വിവിധ പൊതു-സ്വകാര്യ സംരംഭകരിൽനിന്നു മന്ത്രാലയത്തിനു ലഭിച്ചത്. ഇതിൽ 2636 എണ്ണത്തിന് അനുമതി നൽകി. ഇതിൽ 1633 എണ്ണം വേഗം കൂടിയവയും 1033 എണ്ണം വേഗം കുറഞ്ഞവയുമാണ്. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തൽ ഉൾപ്പെടെയുള്ള നടപടികൾ സമയബദ്ധമായി പൂർത്തിയാക്കണമെന്നു മന്ത്രാലയം നിർദേശിച്ചു. Content Highlights:EV charging points Kerala
from mathrubhumi.latestnews.rssfeed https://ift.tt/35lZUII
via
IFTTT
No comments:
Post a Comment