കൊച്ചി: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ പുര്‍ത്തിയായി. ഞായറാഴ്ച രാവിലെയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഹോളിഫെയ്ത്ത് ഫ്‌ളാറ്റിലെ ബ്ലാസ്റ്റിങ്ങ് പോയിന്റുകള്‍ തീരുമാനിച്ചതായും എക്‌സ്‌പ്ലോസീക് കണ്‍ട്രോളര്‍ അറിയിച്ചു.
അടുത്തത് ജെയ്ന്‍ ഫ്‌ളാറ്റിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്. ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിലാണ് ഏറ്റവും അവസാനം സ്‌ഫോടക വസ്തുഒക്കള്‍ നിറയ്ക്കുക. ജനുവരി 11, 12 തിയതികളിലാണ് മരടിലെ നാല് ഫാളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്.
ഫഌറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ മരടില്‍ ഫഌറ്റിനുചുറ്റും നിരോധനാജ്ഞ പ്രഖ്യാപിക്കും. 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ ഒന്‍പതു മുതലാണു നിരോധനാജ്ഞ നിലവില്‍ വരുക. ഫഌറ്റ് പൊളിച്ചു മാറ്റി വൃത്തിയാക്കുന്നത് വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുകയെന്നു ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഫഌറ്റ് പൊളിക്കുന്ന രണ്ട് ദിവസങ്ങളിലും ഇതു തുടരും. മരട് ഫഌറ്റുകള്‍ക്ക് ചുറ്റുമുള്ള രണ്ടായിരത്തോളം ആളുകളെ അന്ന് ഒഴിപ്പിക്കും. പ്രായമായവര്‍ക്കും രോഗികള്‍ക്കുംആശുപത്രി സൗകര്യങ്ങളും പാലിയേറ്റിവ് കെയര്‍ സൗകര്യവും ഭരണകൂടം ഒരുക്കും.
അഞ്ഞൂറ് പോലീസുകാര്‍ക്ക് പുറമെ മറൈന്‍ പോലീസും ഗ്യാസ് സ്‌ക്വാഡും അന്നേ ദിവസങ്ങളില്‍ മരടില്‍ നിലയുറപ്പിക്കും. ആദ്യദിനമായ ഈ മാസം 11നു ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫഌറ്റ് തന്നെ പൊളിക്കാനുള്ള സാങ്കേതിക സമിതിയുടെ തീരുമാനം ഇന്നലെ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും ഉറപ്പിച്ചു. ഫഌറ്റ് പൊളിച്ചതിനു ശേഷം പരിസരത്തെ വീടുകള്‍ക്കു സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ വിപണിമൂല്യം അനുസരിച്ച് നികത്താനും തീരുമാനമായി. ഫഌറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ നാല് സൈറണ്‍ വീതം നല്‍കും. ഫഌറ്റ് പൊളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഒരു മിനിറ്റ് നീളുന്ന മുന്നറിയിപ്പ് സൈറണ്‍ മുഴക്കും. അഞ്ച് മിനിറ്റ് മുമ്പ് ഗതാഗതം നിര്‍ത്താന്‍ അടുത്ത സൈറണ്‍. സ്‌ഫോടനത്തിന് ഒരു മിനിറ്റ് മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മുഴങ്ങുന്ന സൈറണ്‍ സ്‌ഫോടനം തീരുന്നത് വരെയുണ്ടാകും. സ്‌ഫോടനം നടന്ന് രണ്ട് മിനിറ്റിന് ശേഷം 30 സെക്കന്‍ഡ് നീളുന്ന സൈറണ്‍ ഫയര്‍ ടെക്‌നീഷ്യന്‍ എന്‍ജിനീയര്‍മാര്‍ക്കായാണ്.
ഫഌറ്റ് പൊളിക്കുന്നത് കാണാനായി എത്തുന്ന ജനങ്ങളെ കണക്കിലെടുത്ത് അതിനായി പ്രത്യേക സൗകര്യം ഒരുക്കാന്‍ തീരുമാനമായി. അതിന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയതിന് ശേഷം ഇക്കാര്യം അറിയിക്കും. സ്‌ഫോടനദിവസം മരടില്‍ എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നത് സംബന്ധിച്ച വിശദമായ കുറിപ്പ് ഇന്നു പുറത്തിറക്കും
from mangalam.com https://ift.tt/2ZR9O3S
via IFTTT
No comments:
Post a Comment