കൊച്ചി: മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർജോർജ്ജ് അലക്സാണ്ടറിന്റെവാഹനത്തിന് നേരെ കല്ലേറ്. രാവിലെ 9.30ഓടെമുത്തൂറ്റിന്റെ കൊച്ചിയിലെ പ്രധാന ഓഫീസായ ബാനർജി റോഡിലെ ഓഫീസിലേക്ക് വരുമ്പോഴാണ് വാഹനത്തിന് നേരെകല്ലേറുണ്ടായത്. കല്ലേറിൽവാഹനത്തിന്റെ ചില്ല് തകർന്നു. ജോർജ്ജ് അലക്സാണ്ടറിന്റെ തലയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. ശാഖകൾ അടച്ചു പൂട്ടിയതിനും ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനും എതിരേ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. ഇന്ന് രാവിലെയും വഴിയോരത്ത് സമരം നടക്കുന്നുണ്ടായിരുന്നു. സമരക്കാരിൽ നിന്നാണ് കല്ലേറുണ്ടായതെന്നാണ് കരുതുന്നത്. പരിക്കേറ്റ എംഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ പോലീസ് സന്നാഹം മുത്തൂറ്റ് ഓഫീസിനും മുന്നിൽ എത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2tAxNZ4
via
IFTTT
No comments:
Post a Comment