ജെഎന്‍യുവില്‍ എവിടേയും ഞാന്‍ ഒരു 'തുക്‌ഡെ തുക്‌ഡെ സംഘത്തെയും' കണ്ടിട്ടില്ല-വിദേശകാര്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 6, 2020

ജെഎന്‍യുവില്‍ എവിടേയും ഞാന്‍ ഒരു 'തുക്‌ഡെ തുക്‌ഡെ സംഘത്തെയും' കണ്ടിട്ടില്ല-വിദേശകാര്യമന്ത്രി

ന്യൂഡൽഹി: താൻ ജെഎൻയുവിൽ പഠിക്കുന്ന സമയത്തൊന്നും അവിടെ ഒരു തുക്ഡെ തുക്ഡെ സംഘത്തേയും കണ്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. തിങ്കളാഴ്ച ഡൽഹിയിൽ ചൈനയെ കുറിച്ചുള്ള ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെയും ഇടതുപാർട്ടികളെയും ആക്ഷേപിക്കാനായി ബി.ജെ.പി. നിരന്തരം നടത്തുന്ന പ്രയോഗമാണ് ടുക്ഡെ, ടുക്ഡെ ഗാങ്. ആക്രമണത്തിനു തൊട്ടുപിന്നാലെ, ജെ.എൻ.യു.വിന്റെ പാരമ്പര്യത്തിനു നിരക്കാത്ത സംഭവമാണുണ്ടായതെന്ന് അവിടത്തെ പൂർവവിദ്യാർഥി കൂടിയായ ജയശങ്കർ പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് സമീപനമുള്ളവരാണ് മോദി സർക്കാർ. പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നങ്ങളായ പൗരത്വ നിയമം, ആർട്ടിക്കിൾ 370, അയോദ്ധ്യ എന്നിവ പരിഹരിച്ചതിൽ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ ചൈനീസ് നേതൃത്വത്തേയും ജയശങ്കർ പ്രശംസിച്ചു. ചൈനക്കാർ അവർ ലക്ഷ്യമിടുന്നകാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വളരെ മികച്ചവരാണ്. പരിണാമത്തിലൂടെയും ആകസ്മികതയിലൂടെയും നിങ്ങൾക്ക് ഒരു വലിയ ശക്തി ആകാനാകില്ല. അതിന് നേതൃത്വവും പരിശ്രമവും ആവശ്യമാണ്. പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഇന്ത്യ ചൈനയിൽ നിന്ന് പഠിക്കേണ്ടതുണ്ട്. ചൈനയുടെ കഥ നമ്മൾ ചിട്ടയോടെ നോക്കി കാണണം. നമ്മൾക്ക് ഇന്ന് അലസത കുറവാണ്. ഒരു പ്രമുഖ ശക്തിയാകണമെന്ന ആഗ്രഹം നമുക്കുണ്ട്, നമ്മൾ ഇതുവരെ ഒരു പ്രമുഖ ശക്തിയല്ലെന്നും ജയ്ശങ്കർ പറഞ്ഞു. Content Highlights:We Did Not See Any Tukde-Tukde Gang In JNU," Says Minister S Jaishankar


from mathrubhumi.latestnews.rssfeed https://ift.tt/2ZXYnHV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages