കൊച്ചി: മൂത്തറ്റ് ഫിനാന്‍സില്‍ നിന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടയില്‍ എംഡി ജോര്‍ജ്ജ് അലക്‌സാണ്ടറിന് കൊച്ചി ഓഫീസിന് മുന്നില്‍ വെച്ചുണ്ടായ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതു മണിയോടെ നടന്ന സംഭവത്തില്‍ ജോര്‍ജ്ജ് അലക്‌സാണ്ടറെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഓഫീസില്‍ എത്തുമ്പോള്‍ സമരക്കാരില്‍ ചിലര്‍ ചേര്‍ന്ന് ചുറ്റും നിന്ന് ആക്രമിക്കുകയായിരുന്നു. പിരിച്ചുവിട്ട തൊഴിലാളികളും മാനേജുമെന്റും തമ്മിലുള്ള തര്‍ക്കം ഏതാനും നാളായി തുടര്‍ന്നു വരികയാണ്.
രാവിലെ ഓഫീസില്‍ കയറാന്‍ എത്തിയപ്പോള്‍ ഓഫീസിന് മുന്നില്‍ വാഹനം തിരിക്കുന്നതിനിടയില്‍ രണ്ടുപേര്‍ ഓടിവന്ന് കല്ലെറിയുകയായിരുന്നു. കാറിന്റെ മുന്‍സീറ്റിലായിരുന്നു ജോര്‍ജ്ജ് അലക്‌സാണ്ടര്‍. ഒരാള്‍ എറിഞ്ഞ കല്ല് മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത് തലയില്‍ വന്നു കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാറിന്റെ പിന്നിലെയും വശങ്ങളിലെയും ഗ്‌ളാസ്സുകള്‍ കല്ലേറില്‍ തകര്‍ന്നിരുന്നു. പിന്‍ സീറ്റില്‍ ജോര്‍ജ്ജ് അലക്‌സാണ്ടറുടെ മകനും ഇരുന്നിരുന്നു.
ഗേറ്റിന് പുറത്ത് സമരവുമായി 50 ലധികം പേര്‍ സംഘടിച്ചിരുന്നു. ഇവരിലെ രണ്ടുപേരാണ് കല്ലെറിഞ്ഞത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഏതാനും ദിവസമായി മുത്തൂറ്റ് ഓഫീസിന് മുന്നില്‍ സമരം നടന്നുവരികയാണ്. ഇന്നലെ ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത് കയ്യാങ്കളിക്ക് ഇടയാക്കിയിരുന്നു. ബലപ്രയോഗം നടത്തിയായിരുന്നു ഇന്നലെ ജീവനക്കാര്‍ ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചത്. ജോലിക്ക് കയറാന്‍ എത്തിയവരെ തടഞ്ഞതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് പോലീസിന്റെ സഹായം ഇന്നലെ തേടിയിരുന്നു.
പോലീസ് എത്തിയാണ് ജീവനക്കാരെ ഉള്ളിലേക്ക് കടത്തി വിട്ടത്. ഇതേ തുടര്‍ന്ന് വൈകിട്ടും ജോലിക്ക് കയറിയവരുമായി സമരക്കാര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ പോലീസ് സംരക്ഷണയിലാണ് ഇന്ന് എല്ലാവരും ഓഫീസില്‍ പ്രവേശിക്കാന്‍ എത്തിയത്. അതിനിടയിലായിരുന്നു ആക്രമണം.
from mangalam.com https://ift.tt/2sJu4sk
via IFTTT
No comments:
Post a Comment