മരടിലെ ഫ്ളാറ്റുകൾ സ്ഫോടനത്തിൽ തകരുമ്പോൾ ആ കാഴ്ചകൾ കൺട്രോൾ റൂമിലിരുന്നാൽ വ്യക്തമായി കാണാനാകും. സ്ഫോടനത്തിന് ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥർ ഈ കൺട്രോൾ റൂമിലിരുന്നാണ് കാര്യങ്ങൾ നിയന്ത്രിക്കുക. മരട് നഗരസഭയുടെ നാലാംനിലയിലാണ് കൺട്രോൾറൂം ഇവിടെയിരുന്നാണ് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിലെയും ആൽഫ സെറീനിലെയും സ്ഫോടനം നിയന്ത്രിക്കുന്നത് മൂന്ന് കെട്ടിടസമുച്ചയങ്ങളും ഇവിടെയിരുന്നാൽ കൃത്യമായി കാണാം ഇവിടെയുള്ള രണ്ട് സ്ക്രീനിൽ സ്ഫോടനങ്ങൾ കാണാം സ്ഫോടനം ഷൂട്ടുചെയ്യാൻ പ്രത്യേകം ക്യാമറ ഇതിൽനിന്നുള്ള കാഴ്ചകളാണ് കൺട്രോൾറൂമിൽ കാണുക കൺട്രോൾറൂമിലും നാല് ക്യാമറ പോലീസിന്റെ കൺട്രോൾറൂമും ഇവിടെയാണ് വയർലസ് സർക്കിൾ ഇൻസ്പെക്ടർ പി.ജി. രാജന്റെ നേതൃത്വത്തിലാണ് വയർലസ് വിങ് ഇവിടേക്കാണ് എല്ലാ സന്ദേശങ്ങളും എത്തുക കളക്ടറും സിറ്റി പോലീസ് കമ്മിഷണറും സ്ഫോടനത്തിന്റെ ചുമതല വഹിക്കുന്ന സബ് കളക്ടർ സ്നേഹിൽകുമാറും ഇവിടെയാകും ഉണ്ടാവുക (ഞായറാഴ്ച കൺട്രോൾറൂം ഇവിടെയായിരിക്കില്ല. ജെയിനും കായലോരവും ഇവിടെയിരുന്നാൽ കാണാനാകില്ല എന്നതാണ് കാരണം) Content Highlight: Maradu flat demolition and control room
from mathrubhumi.latestnews.rssfeed https://ift.tt/2FFpgXy
via
IFTTT
No comments:
Post a Comment