പുണെയില്‍ പ്രാഥമിക വിദ്യാഭ്യാസം; വിടവാങ്ങിയത് ഇന്ത്യക്ക് പ്രിയപ്പെട്ട ഒമാന്‍ ഭരണാധികാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

പുണെയില്‍ പ്രാഥമിക വിദ്യാഭ്യാസം; വിടവാങ്ങിയത് ഇന്ത്യക്ക് പ്രിയപ്പെട്ട ഒമാന്‍ ഭരണാധികാരി

അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലർത്തിയിരുന്നു. സുൽത്താൻ ഖബൂസ് ഇന്ത്യയുടെ ഒരു യഥാർത്ഥ സുഹൃത്തായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോച്ചിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിന് ശക്തമായ നേതൃത്വം നൽകി. അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ച ഊഷ്മളവും വാത്സല്യവും ഞാൻ എപ്പോഴും വിലമതിക്കുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു. 2018-ൽ മോദി ഒമാൻ സന്ദർശിച്ച വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുൽത്താൻ ഖാബൂസ്റോയൽ ബോക്സിൽനിന്ന് സംസാരിക്കാനുള്ള ബഹുമതി നൽകിയിരുന്നു. ഭരണാധികാരിയുടെ റോയൽ ബോക്സിൽ നിന്നുകൊണ്ടാണ് അന്ന് മോദി 25,000-ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്. സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിന് സലാലയിൽ ജനിച്ച റാബൂസ് ബിൻ സഈദിന്റെ പ്രാഥമിക വിദ്യാഭ്യാസം പുണെയിലും സലാലയിലുമായിരുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലർത്തിപ്പോന്നു. ഇന്ത്യൻ പ്രവാസികൾ എക്കാലവും അദ്ദേഹത്തിനു പ്രിയപ്പെട്ടവരാണ്. ഒമാനിലെ ലക്ഷകണക്കിന് വരുന്ന മലയാളികൾ ഉൾപെടുന്ന പ്രവാസി സമൂഹത്തിന് ജീവിത സൗകര്യങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു സുൽത്താൻ ഖാബൂസ്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഗൾഫ് മേഖയിലെ തർക്കങ്ങളിൽ സംഘർഷങ്ങളിലും അദ്ദേഹം നിർണായക ഇടപെടൽ നടത്തി സമാധാനം ഉറപ്പ് വരുത്തിയിട്ടുണ്ട്. സൗദി അറേബ്യ-ഖത്തർ തർക്കത്തിൽ അദ്ദേഹം മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നു.നേരത്തെ അമേരിക്ക ഇറാൻ പ്രശ്നം ഉണ്ടായപ്പോൾ സുൽത്താൻ ഖാബൂസ് ഇടപെട്ടു സമാധാനം ഉറപ്പ് വരുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/35EaaMJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages