പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 11, 2020

പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു

മലപ്പുറം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു. 62 വയസായിരുന്നു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് മരണം. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കോട്ടക്കല്‍ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കല്‍ നടത്തുന്ന ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തിന് രാത്രിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

കോട്ടയമാണ് സ്വദേശം. മെട്രോ വാര്‍ത്ത എക്‌സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റാണ്. ദീര്‍ഘകാലം ദീപിക ദിനപ്പത്രത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു.

തോമസ് ആന്റണിയുടെ വിയോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ദുഖം രേഖപ്പെടുത്തി. കാരിക്കേച്ചര്‍ രംഗത്ത് അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം കാരിക്കേച്ചറില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വമാണെന്ന് കാര്‍ട്ടൂണ്‍ അക്കാദമി വ്യക്തമാക്കി.



from mangalam.com https://ift.tt/36Mfmzq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages