ചേമ്പിന്‍ താള് കഴിച്ച് വിശപ്പടക്കിയ ഒരു കാലം ഉണ്ടായിരുന്നു; ചോരുന്ന വീട്; ജീവിതത്തിലെ കണ്ണീര്‍ കാലം തുറന്ന് പറഞ്ഞ് എല്‍ദോ എബ്രഹാം എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 11, 2020

ചേമ്പിന്‍ താള് കഴിച്ച് വിശപ്പടക്കിയ ഒരു കാലം ഉണ്ടായിരുന്നു; ചോരുന്ന വീട്; ജീവിതത്തിലെ കണ്ണീര്‍ കാലം തുറന്ന് പറഞ്ഞ് എല്‍ദോ എബ്രഹാം എംഎല്‍എ

മൂവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാമും ഡോ ആഗി മേരിയും തമ്മിലുള്ള വിവാഹം ഇന്നാണ്. ഇപ്പോള്‍ ഇരുവരും തങ്ങളുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളും ജീവിതവും അനുഭവവും തുറന്ന് പറഞ്ഞത്.

'മുന്‍പ് ഒരു ആയൂര്‍വേദ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് വൈകി എത്തിയതാണ് വിവാഹത്തിന്റെ സമയം കുറിക്കാനുള്ള പ്രധാനകാരണം. അങ്ങനെയാണ് ആഗിയെ എല്‍ദോ കാണുന്നത്. സൗഹൃദം പിന്നീട് കല്യാണത്തിലേക്ക് എത്തിയപ്പോള്‍ എല്‍ദോ സംസാരിച്ചത് എംഎല്‍എയുടെ മേല്‍വിലാസത്തിലായിരുന്നില്ലെന്ന് ആഗി പറഞ്ഞു.

'പാടവരമ്പത്ത് ഒക്കെ കാണുന്ന ചേമ്പില്ലേ. ആ ചേമ്പിന്റെ താളായിരുന്നു ഒരുകാലത്ത് എന്റെ വീട്ടിലെ ഭക്ഷണം. ഇടയ്ക്ക് ഒരു തേങ്ങയിട്ട് ആ താളിന്റെ രുചിയൊന്ന് കൂട്ടും. അത്രത്തോളം പട്ടിണി എന്താണെന്ന് അനുഭവിച്ചിട്ടുണ്ട്. ഇന്ന് എനിക്ക് പട്ടിണി ഇല്ല. ഞാന്‍ ഇപ്പോഴും നെയമ്പ് എടുക്കാറുണ്ട്. പോയകാലം മറക്കാതിരിക്കാന്‍. എന്റെ സഹോദരിയുടെ കല്യാണം നടത്തുമ്പോള്‍ എന്റെ വീട് ചോരുമായിരുന്നു. അവളെ കാണാനെത്തിയ ചെറുക്കന്റെ വീട്ടുകാര്‍ പറഞ്ഞു. ഒന്നും വേണ്ട നിങ്ങള്‍ അവളെ പള്ളിയിലെത്തിച്ചാ മതിയെന്ന്. മറക്കാന്‍ പറ്റില്ല ആ വാക്ക്. പിന്നീട് പശുവിനെ വിറ്റ് അയ്യായിരം രൂപ അടുത്ത ബന്ധു സഹായിച്ചു. ആ പണം കൊണ്ട് അന്ന് ഒന്നരപവന്‍ സ്വര്‍ണം വാങ്ങി അവളുടെ കഴുത്തില്‍ ചാര്‍ത്തിയാണ് സഹോദരിയെ പറഞ്ഞയച്ചത്. ഇതൊക്കെ തുടക്കം തന്നെ ഞാന്‍ ആഗിയോട് പറഞ്ഞിരുന്നു. എംഎല്‍എ എന്ന പദവി എന്നും ഉണ്ടാകില്ലെന്നും !ഞാന്‍ പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും ഒപ്പം നില്‍ക്കാനാണ് ആഗി തീരുമാനിച്ചത്.' എല്‍ദോ പറഞ്ഞു.

എന്താണ് ആ തീരുമാനത്തിന്റെ പിന്നിലെന്ന ചോദ്യത്തോട് ആഗിയുടെ മറുപടി ഇങ്ങനെ. 'ഇത്രയും കഷ്ടപാടും കണ്ണീരും ദുരിതവും പട്ടിണിയുമൊക്കെ ഉണ്ടായിട്ടും തളര്‍ന്നുപോയില്ലല്ലോ. ഇതുവരെ എത്തിയില്ലേ. അതാണ് എന്റെ വിശ്വാസം..' ആഗി വ്യക്തമാക്കി.



from mangalam.com https://ift.tt/2uyW4iC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages