'മകളോട് കെഞ്ചുന്ന അമ്മ, അച്ഛന്‍ തൂങ്ങാനുള്ള കയറു എടുത്ത് വെച്ചിട്ടുണ്ട്!; ശ്വാസം വലിച്ചെടുത്തു കൊടുത്തും വാങ്ങിയ ഉമ്മകളുണ്ടല്ലോ, അതൊക്കെ ഓര്‍ക്കാതിരിക്കാന്‍ എത്ര നാളെടുക്കും എന്ന് അവര്‍ക്ക് അറിയില്ല..'; കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 11, 2020

'മകളോട് കെഞ്ചുന്ന അമ്മ, അച്ഛന്‍ തൂങ്ങാനുള്ള കയറു എടുത്ത് വെച്ചിട്ടുണ്ട്!; ശ്വാസം വലിച്ചെടുത്തു കൊടുത്തും വാങ്ങിയ ഉമ്മകളുണ്ടല്ലോ, അതൊക്കെ ഓര്‍ക്കാതിരിക്കാന്‍ എത്ര നാളെടുക്കും എന്ന് അവര്‍ക്ക് അറിയില്ല..'; കുറിപ്പ്

രണ്ടാം വിവാഹം എന്നത് അംഗീകരിക്കാന്‍ ആകാത്ത പലരും ഉണ്ട്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ മറ്റ് സാഹചര്യങ്ങള്‍ കൊണ്ടോ രണ്ടാം വിവാഹം ചെയ്യുന്നവരുമുണ്ട്. ഇപ്പോള്‍ തനിക്ക് മുന്നിലെത്തിയ ഇത്തരത്തിലെ രണ്ട് കേസുകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കല മോഹന്‍ തനിക്ക് മുന്നിലെത്തിയ കേസുകള്‍ പങ്കുവെച്ചിരിക്കുന്നത്.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

' എല്ലാവര്ക്കും സമ്മതമായിരുന്നു ബന്ധം.. പയ്യന്‍ ഒരു ആക്‌സിഡന്റില്‍ മരണപെട്ടു.. മാസങ്ങള്‍ അവള്‍ മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു… ഒരുപാടു നിര്‍ബന്ധിച്ചു ,പെണ്‍കുട്ടിമറ്റൊരു വിവാഹത്തിന് സമ്മതിച്ചത്,.. പക്ഷെ ഇപ്പോള്‍ പറയുന്നു അവള്‍ക്കു പറ്റുന്നില്ല എന്ന്..!'

വിവാഹത്തലേന്ന് , രാത്രി എന്റെ അടുത്ത് ഒരു കുടുംബ സുഹൃത്ത് കൊണ്ട് വന്ന കേസ്… കലങ്ങിയ കണ്ണുകളോടെ ഇരിക്കുകയാണ് ആപെണ്‍കുട്ടി.. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു അവള്‍ക്കു മാത്രം മനസ്സിലാക്കുന്ന ഉത്തരങ്ങള്‍..

'ഇത് നടന്നില്ല എങ്കില്‍ ഞാന്‍ ജീവിച്ചിരിക്കില്ല..! താഴെ ഉള്ള രണ്ടു പെണ്മക്കളുടെ ഭാവി കൂടി കണക്കിലെടുക്കണം എന്നും പറഞ്ഞു മകളോട് കെഞ്ചുന്ന 'അമ്മ… അച്ഛന്‍ തൂങ്ങാനുള്ള കയറു എടുത്ത് വെച്ചിട്ടുണ്ട്…! ഇടയ്ക്കവര്‍ ഭ്രാന്ത് പിടിക്കും പോലെ ഒച്ച വെച്ചു…. അവളെ ശപിച്ചു.. തടയാനോ വിലക്കാനോ പോലുമാകാതെ ഞാനും ഇരുന്നു ശ്വാസം നിലച്ച പോലെ ആ പെണ്‍കുട്ടി,.. താഴേയ്ക്ക് തല കുനിച്ചു ഇരിക്കുക ആണ്..

എനിക്ക് പറ്റുന്നില്ല…ആ സ്ഥാനത്തു വേറെ ഒരാളെ പറ്റുന്നില്ല..! ഇതല്ലാതെ അവള്‍ പറയുന്നതൊന്നും വ്യക്തമല്ല.. ജീവിതം ഇങ്ങനെ ഒക്കെ ആണ്..അനുഭവിക്കണം എന്നൊക്കെ പറഞ്ഞു , മനഃശാസ്ത്രവും തത്വശാസ്ത്രവും കൂട്ടി കലര്‍ത്തി കൗണ്‍സിലിങ് ജ്ഞാനത്തെ എടുത്ത് കാണിക്കാനുള്ള കഴിവൊന്നും ആ സമയത്തു ഇല്ല..! പുതിയ ബന്ധത്തിനെ സ്വീകരിക്കണം എന്ന് പറയാന്‍ വയ്യ… ഭൂത കാലം ചോദിയ്ക്കാന്‍ തോന്നുന്നു ഇല്ല… അല്ലേല്‍ തന്നെ ചില ചോദ്യങ്ങള്‍ വിഡ്ഢിത്തമാണ്..!

പ്രണയത്തോടൊപ്പം ആ വ്യക്തിയുടെ ശീലങ്ങളും സ്വന്തമാക്കുന്ന കാലങ്ങള്‍… അതൊരു ഹരമാണ്… ലഹരി ആണ്… പ്രതിഭാസമാണ്…! അനുഭവസ്ഥര്‍ക്കല്ലാതെ ഇനിയൊരാള്‍ക്കും പറഞ്ഞാല്‍ മനസ്സിലാകാത്ത ഏടുകള്‍.. ആര്‍ദ്രത തൊട്ടറിയണം…

ഏറെ നേരം മകളെ നോക്കി ഇരുന്ന ശേഷം , 'അമ്മ എഴുന്നേറ്റു, അവളുടെ കയ്യില്‍ ബലമായി പിടിച്ചു എഴുന്നേല്‍പ്പിച്ചു.. തികട്ടി വന്ന തേങ്ങല്‍ അവര്‍ പിടിച്ചു വെച്ചിരിക്കുക ആണെന്ന് തോന്നി.. 'നാളെ വിവാഹം കഴിയും.. അത് കഴിഞ്ഞു നീ എന്താണെന്നു വെച്ചാല്‍ ചെയ്യ്…! ഒരേ സമയം അതിശയവും , ദേഷ്യവും സങ്കടവും എന്നിലുണ്ടായി.. അവള്‍ക്കു വേണ്ടി
ഒന്നും ചെയ്യാന്‍ പറ്റാത്തതില്‍ ഉള്ള പ്രതിഷേധം എന്റെ മനഃസാക്ഷിയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു… തീര്‍ച്ചയായും പുതിയ ഒരു ജീവിതം സ്വീകരിക്കണം.. പക്ഷെ , അതിനൊരു സാവകാശം കൊടുക്കണം … എന്നോട് തന്നെ ഞാന്‍ പറഞ്ഞു.. ഓ..അവള്‍ക്കൊരു കുഴപ്പവുമില്ല , സന്തോഷമായി അവന്റെ ഒപ്പം പോയി.. വിവാഹം കഴിഞ്ഞു , കുറച്ചു ദിവസം കഴിഞ്ഞു കുടുംബസുഹൃത്തിനെ വിളിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്.. അത് തന്നെ ആകട്ടെ വാസ്തവം എന്ന് പ്രാര്‍ത്ഥിച്ചു ,,,

ഒരു കോളേജില്‍ ,ക്ലാസ് എടുക്കാന്‍ വിളിച്ചു.. പരിപാടി കഴിഞ്ഞു ഇറങ്ങുമ്പോള്‍ ഒരു പെണ്‍കുട്ടി കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു വന്നു.. അടുത്ത് വിവാഹം കഴിച്ചതാണ്…
അവളുടെ ആഭരണങ്ങളുടെ തിളക്കം കണ്ടപ്പോള്‍ ഊഹിച്ചു.. രണ്ടാം വിവാഹമാണ്.. വലിയ കുറ്റം ചെയ്ത ഭാവത്തില്‍ അവള്‍ പതിയെ പറഞ്ഞു.. 'ആദ്യ ഭര്‍ത്താവു ആക്‌സിഡന്റില്‍ മരിച്ചു.. ആ നേരം ഞാന്‍ ഗര്‍ഭിണി ആയിരുന്നു.. സ്‌നേഹിച്ചു വിവാഹം കഴിച്ചതായിരുന്നു.. വീട്ടുകാര്‍ നിര്‍ബന്ധിച്ചു ഗര്‍ഭം അലസിപ്പിച്ചു.. ഒരുപാടു എതിര്‍ത്തിട്ടും എന്നെ ഒരു വര്ഷം കഴിഞ്ഞ ഉടനെ രണ്ടാമത് വിവാഹം കഴിപ്പിച്ചു.. ഭാര്തതാവിന്റെ വീട്ടുകാരും നല്ലതാണ്… ആ അമ്മയാണ് എന്നെ പഠിത്തം തുടരണം എന്ന് നിര്‍ബന്ധിച്ചു ഇങ്ങോട്ടു വിടുന്നത്..
എല്ലാരും സ്‌നേഹമുള്ള ആളുകള്‍.. പക്ഷെ എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല.. മരിച്ചു പോയ ആളിനോട് ഞാന്‍ തെറ്റ് ചെയ്ത പോലെ.. ഒരു കുഞ്ഞിന്റെ കരച്ചില്‍ എവിടെയോ കേള്‍ക്കുന്ന പോലെ… ഇനിയും പുതിയ ജീവിതത്തെ മനസ്സ് കൊണ്ട് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല…!

രണ്ടു പെണ്‍കുട്ടികളുടെ വീട്ടുകാരുടെയും നിസ്സഹായാവസ്ഥ മനസിലാക്കാം… വിധവ എന്ന സ്ത്രീ, അല്ലേല്‍ ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന അവള്‍ , ഈ നൂറ്റാണ്ടിലും ലോകാപവാദങ്ങളുടെ ഇര ആണ്.. ആ ചലനങ്ങള്‍ , ചിന്തകള്‍ ഒക്കെ കണ്ണ് ചിമ്മാതെ വീക്ഷിക്കാന്‍ നൂറു പേരുണ്ടാകും.. അവളുടെ , വിലക്കപ്പെട്ട വ്യക്തി സ്വാതന്ത്ര്യം എത്ര മാത്രം ശ്വാസം മുട്ടിക്കുമെന്നു ഊഹിക്കാന്‍ ആകില്ല…. സഹതാപം നേടുക എന്നതിലുപരി അവള്‍ മറ്റൊന്നും ആഗ്രഹിക്കാന്‍ പാടില്ല.. വിറങ്ങലിച്ച മനസ്സുമായി , അതിലെ ചോര വാര്‍ന്ന വൃണങ്ങളുമായി എത്ര കാലം വേണമെങ്കിലും ജീവിക്കാം.. ആസക്തിയ്ക്ക് വിധേയയാകുന്നോ എന്ന് നിരീക്ഷിക്കാന്‍ സദാചാരവാദികള്‍ ഉറക്കം ഒഴിഞ്ഞു കാവല്‍ ഇരിക്കും… അവളുടെ ശരീര വടിവിനുള്ളിലെ കാമം സ്വകാര്യതയും ഇഷ്ടങ്ങളും തേടി പോയാലോ..!! നീ വിധവ എന്ന് സദാ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ഉപദേശങ്ങളും നോട്ടങ്ങളും..

എത്ര വലിയ കൊടുംകാറ്റിനും മുന്നില്‍ ഉലയാത്ത പെണ്ണിനേയും തകര്‍ക്കാന്‍ ചില അഭ്യുദയകാംഷികളുടെ വാക്കുകള്‍ക്ക് കഴിഞ്ഞേക്കാം.. മറക്കാന്‍ സമയം വേണമെന്ന് ദുരന്തങ്ങള്‍ നേരിടുന്ന ഓരോ പെണ്ണും കരഞ്ഞു കെഞ്ചുമ്പോളും , ആ മനസ്സിനെ കാള്‍, മാതാപിതാക്കളും ഉറ്റവരും ചിന്തിക്കുന്നത് ഇതൊക്കെ ആണ്… കപടസദാചാരത്തിന്റെ മദം പൊട്ടിയാല്‍ പിന്നെ രക്ഷയില്ല.. ഇര ആകപ്പെടുന്നതിനു മുന്‍പ് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമേ വീട്ടുകാര്‍ക്ക് മുന്നിലുള്ളൂ.. അവരെ കുറ്റംപറയാന്‍ ആകില്ല..

ശീലിച്ചു പോയ, അസ്ഥിക്ക് പിടിച്ച മണമുണ്ടല്ലോ.. അതൊന്നു മറക്കാന്‍, ശ്വാസം വലിച്ചെടുത്തു കൊടുത്തും വാങ്ങിയ ഉമ്മകളുണ്ടല്ലോ, അതൊക്കെ ഓര്‍ക്കാതിരിക്കാന്‍ എത്ര നാളെടുക്കും എന്ന് അവര്‍ക്ക് അറിയില്ല.. ?

കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്‌



from mangalam.com https://ift.tt/2Nio6po
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages