ഇറാന്‍ ജനതയ്‌ക്കൊപ്പം,അവിടുത്തെ പ്രതിഷേധക്കാരുടെ ധൈര്യം പ്രചോദനമെന്ന് ട്രംപ്: ഇന്റര്‍നെറ്റ് നിരോധിക്കാനാകില്ലെന്നും മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 11, 2020

ഇറാന്‍ ജനതയ്‌ക്കൊപ്പം,അവിടുത്തെ പ്രതിഷേധക്കാരുടെ ധൈര്യം പ്രചോദനമെന്ന് ട്രംപ്: ഇന്റര്‍നെറ്റ് നിരോധിക്കാനാകില്ലെന്നും മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാനിലെ പ്രതിഷേധക്കാരുടെ ധൈര്യം പ്രചോദനമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ജനതയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കിയ ട്രംപ് ഇനിയും തന്റെ ഭരണകൂടം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനാകില്ലന്നും ഇന്റര്‍നെറ്റ് നിരോധിക്കാനാകില്ലെന്നും ട്രംപ് മുന്നറിയിപ്പും നല്‍കി.

ഇറാനിലെ പ്രതിഷേധങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തില്‍ അവിടെ നിന്ന് റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും നിരീക്ഷണം നടത്താനും മനുഷ്യാവകാശ പ്രവര്‍ത്തകരെ അനുവദിക്കണമെന്നും ഇറാന്‍ ഭരണകൂടത്തോട് അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ഭരണകാലത്ത് തുടക്കം മുതല്‍ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്‌ക്കൊപ്പമായിരുന്നു താനെന്നും, ലോകം എല്ലാം കാണുന്നുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യുക്രൈയ്ന്‍ വിമാനം തകര്‍ന്നു വീണത് ഇറാന്‍ സൈന്യത്തിന്റെ മിസൈല്‍ പതിച്ചാണെന്ന് ഇറാന്‍ തുറന്നു സമ്മതിച്ചതിനു പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ഉയര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്നത്. വിമാനം തകര്‍ന്നു വീണ് 176 യാത്രികരാണ് കൊല്ലപ്പെട്ടത്. ഇറാനെതിരെ യുഎസിനു പുറമെ കാനഡ, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ഇറാനിലെ ബ്രിട്ടീഷ് അംബാസഡറെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ അറസ്റ്റ് ചെയ്തു. അമീര്‍ അക്ബര്‍ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കാളിയായി പിന്തുണ നല്‍കിയെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് അംബാസഡറായ റോബര്‍ട്ട് മക്കെയ്‌റിനെ അറസ്റ്റ് ചെയ്തത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. ഇറാന്റെ നടപടിയില്‍ ബ്രിട്ടന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/35QbSe5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages