കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്ളാറ്റുകൾ തകർക്കുന്നതിനുള്ള നടപടികൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം. ഫ്ളാറ്റുകളുടെ സമീപത്തുള്ളവരോട് വീടുകളിലെത്തി പോലീസ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുതുടങ്ങി. ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ള മുഴുവൻ ആളുകളും ഒമ്പതുമണിക്ക് മുമ്പ് സ്ഥലത്തുനിന്ന് മാറണമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നതാണ്. അതിനാൽ ഇവർ സ്ഥലത്തുനിന്ന് മാറിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ പോലീസ് പരിശോധന നടത്തും. ഇതിന് ശേഷമാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുക. 10.30നാണ് ആദ്യ സൈറൺ മുഴക്കുക. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറൺ മുഴക്കും. 11 മണിയോടെ മൂന്നാമത്തെ സൈറൺ മുഴങ്ങുന്നതോടെ ഇന്ന് ആദ്യം പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്ന ജെയ്ൻ കോറൽകോവ് തകർക്കാനുള്ള സ്ഫോടനം നടക്കും. തുടർന്ന് രണ്ടുമണിയോടെ ഗോൾഡൻ കായലോരവും സ്ഫോടനത്തിലൂടെ തകർക്കും. Content Highlights:Maradu Flat Demolition day 2
from mathrubhumi.latestnews.rssfeed https://ift.tt/2Rc84OZ
via
IFTTT
No comments:
Post a Comment