‘നിങ്ങൾ സഹകരിക്കുക; ഇല്ലെങ്കിലും കാര്യം മുന്നോട്ടുപോകും’പ്രതിപക്ഷത്തോട് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 3, 2020

‘നിങ്ങൾ സഹകരിക്കുക; ഇല്ലെങ്കിലും കാര്യം മുന്നോട്ടുപോകും’പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകകേരളസഭയുമായി സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടും വിട്ടുനിന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ആരേയും അകറ്റിനിർത്തുന്നതല്ല സർക്കാരിന്റെ സമീപനം. ഒന്നിനെയും ആശങ്കയോടെയല്ല സമീപിക്കുന്നത്. ആരെങ്കിലും അടുത്തുവന്നാൽ സർക്കാരിന് വിഷമംപറ്റുമെന്ന ചിന്തയുമില്ല. എല്ലാവരും കൂടുമ്പോൾ അത്രയും ബലമുണ്ടാകും. ഇല്ലെങ്കിലും കാര്യം മുന്നോട്ടുപോകും’’ -പ്രതിപക്ഷത്തെ മുഖ്യമന്ത്രി ഓർമിപ്പിച്ചു.ലോകകേരളസഭയുമായി പ്രതിപക്ഷത്തെ സഹകരിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിൽക്കൂടുതൽ ഒരു സർക്കാരെന്നനിലയിൽ എന്താണ് ചെയ്യേണ്ടതെന്നും പ്രതിനിധികളോട് ചോദിച്ചു. പ്രതിപക്ഷനേതാവിന് നൽകിയ കത്ത് അതേപടി വായിച്ചായിരുന്നു സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം. ‘‘എല്ലാവരും ഉണ്ടാവുക എന്നതിനാണ് ഇല്ല എന്നതിനേക്കാൾ ഊന്നൽകൊടുക്കുന്നത്. സഹകരിക്കണമെന്ന് അഭ്യർഥിക്കാനും നല്ല ബുദ്ധി ഉപദേശിക്കാനും (പ്രതിപക്ഷത്തെ) നിങ്ങളിൽ ചിലർക്കുകഴിയും. സഹകരിക്കുന്നത് പൂർണമനസ്സോടെ സ്വാഗതംചെയ്യുന്ന സർക്കാരാണിത്. കുത്തുവാക്കോ മാറിനിന്നതിന്റെ നീരസമോ ഉണ്ടാകില്ല. നല്ല മനസ്സോടെ സ്വീകരിക്കാനും ഒന്നിച്ചുകൊണ്ടുപോകാനും സർക്കാർ സന്നദ്ധമാണ്’’ -മുഖ്യമന്ത്രി പറഞ്ഞു.‘‘കഴിയാവുന്നത്ര യോജിച്ച അന്തരീക്ഷമുണ്ടാക്കാനാണ് സർക്കാർ പ്രാമുഖ്യം കൊടുത്തത്. എന്നാൽ, ചില നിർഭാഗ്യകരമായ സംഭവങ്ങളുണ്ടായി. സഭ നടക്കുന്നതിനിടെ ആ സാഹചര്യം മാറുമെന്നു പ്രതീക്ഷിച്ചതിനാലാണ് നേരത്തേ ഒന്നും പറയാതിരുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പ്രകടിപ്പിക്കാനുള്ള വേദികൂടിയാണിത്.കഴിഞ്ഞ ജൂൺ 24-ന് നൽകിയ കത്തിൽ സഭയുടെ വൈസ് ചെയർമാൻ സ്ഥാനം രാജിവെക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. എന്നാൽ, വ്യക്തിപരമായ രാജി മാത്രമല്ല, പ്രതിപക്ഷത്തെയാകെ സഹകരിപ്പിക്കാതിരുന്നതിലേക്ക് കാര്യങ്ങളെത്തി. പിന്തിരിയണമെന്ന് അഭ്യർഥിച്ചു. സ്പീക്കർ പ്രതിപക്ഷ നേതാവുമായും യു.ഡി.എഫിലെ ഘടകക്ഷികളുമായും സംസാരിച്ചു. പ്രതിപക്ഷനേതാവിന്റെ രാജി തെറ്റായ സന്ദേശം നൽകുമെന്നു പറഞ്ഞ് പിന്തിരിയണമെന്ന് ജൂൺ 27-ന് നിയമസഭയിലും അഭ്യർഥിച്ചു. പക്ഷേ, മാറ്റമുണ്ടായില്ല. നവംബർ 11-ന് വീണ്ടും പ്രതിപക്ഷനേതാവിന് കത്തയച്ച് സഹകരിക്കാൻ ആവശ്യപ്പെട്ടു. ഇതൊക്കെ നിങ്ങൾ അറിയണം. അതാണ് ഇതുവരെ പുറത്തുവരാത്ത കാര്യങ്ങളും പറയുന്നത്’’ -മുഖ്യമന്ത്രി വിശദീകരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/36l9Zag
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages