തിരുവനന്തപുരം: കാലം പുതുവർഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പും പിമ്പും മലയാളികളുടെ രാത്രികളും പുലരികളും കുളിരുകോരുമായിരുന്നു. അതും ഓർമയാവുന്നുവോ? ഇത്തവണ ക്രിസ്മസിന് കേരളം കുളിരണിഞ്ഞില്ല. ജനുവരി വന്നതോ പൊള്ളുന്ന പകലുകളുമായി. കാലം തെറ്റിവന്ന കടുത്ത ചൂടിനെക്കുറിച്ചുള്ള ആശങ്കയാണ് എങ്ങും. ഇനിയുള്ള ദിവസങ്ങളിൽ ചൂടുകൂടാനാണ് സാധ്യത. കഴിഞ്ഞതവണ ഈ ദിവസങ്ങളിൽ മൂന്നാറിൽ മഞ്ഞുവീണത് വിസ്മയക്കാഴ്ചയായിരുന്നു. ഇപ്പോൾ മൂന്നാറിൽ മഞ്ഞില്ല. താപനില എട്ടുഡിഗ്രിയിൽ താഴ്ന്നിട്ടുമില്ല. മറ്റു പ്രദേശങ്ങളിലാകട്ടെ ചൂട് ശരാശരിയിൽനിന്ന് മൂന്നുഡിഗ്രിവരെ കൂടുതലാണ്. ഒരുദിവസത്തെ കുറഞ്ഞ താപനില (പുലർകാലത്ത് രേഖപ്പെടുത്തുന്നത്) കൂടി നൽക്കുന്നതുകൊണ്ടാണ് രാത്രിയിലും രാവിലെയും ഉഷ്ണം അനുഭവപ്പെടുന്നത്. മുപ്പതുവർഷത്തെ ശരാശരിയെടുത്താൽ കുറഞ്ഞ താപനില ഒരു ഡിഗ്രിമുതൽ മൂന്നു ഡിഗ്രിവരെ കൂടി. കൂടിയ താപനില (ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന പകൽച്ചൂട്) യിലും ഇതാണ് സ്ഥിതി. ഇതോടെ പകലും രാത്രിയും ഒരുപോലെ ചൂടുതന്നെ. ഇപ്പോൾ ചൂടുകൂടാൻ പല കാരണങ്ങളുണ്ട്. ഇത്തവണ കൂടുതൽ മഴയും കൂടുതൽ മേഘാവൃതവുമായ അന്തരീക്ഷമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. അങ്ങനെവരുമ്പോൾ ചൂടുകൂടിയേ നിൽക്കൂ. താപനില ഇനിയും കൂടാനാണ് സാധ്യത. കഴിഞ്ഞ ഏതാനും വർഷമായി ഫെബ്രുവരി മുതൽ കേരളത്തിലെ താപനില സാധാരണയിൽനിന്ന് കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില കൂടിനിൽക്കുന്ന അവസ്ഥ (ഇന്ത്യൻ ഓഷൻ ഡയപോൾ) തുടരുകയാണെന്ന് കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റ്മോസ്ഫറിക് സയൻസസിലെ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഇത് കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റമാണ് ഇവിടെയും ചൂടുകൂടാൻ കാരണം. ഓസ്ട്രേലിയയിലെ വരണ്ട കാലാവസ്ഥയും കാട്ടുതീയുമൊക്കെ ഇത്തരമൊരു മാറ്റത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. പകലും പുലർച്ചയിലും ചൂടിലെ വർധന (ജനുവരി ഒന്ന്-നാല്, ഡിഗ്രിയിൽ) സ്ഥലം പകൽച്ചൂട് പുലർകാലച്ചൂട് തിരുവനന്തപുരം 1.1 2.4 പുനലൂർ 2 1 ആലപ്പുഴ 2.3 2.9 കോട്ടയം 2.6 1.7 കൊച്ചി 0.5 2.8 പാലക്കാട് 1.6 1.5 കരിപ്പൂർ -0.1 1.6 കോഴിക്കോട് 2.7 2.5 കണ്ണൂർ 1 3 (അവലംബം- ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്)
from mathrubhumi.latestnews.rssfeed https://ift.tt/2Fpalk0
via
IFTTT
No comments:
Post a Comment