അമേരിക്കയെ തൊട്ടാല്‍, ഇറാന്റെ 52 തന്ത്രപ്രധാന മേഖലകള്‍ക്കു നേരെ തിരിച്ചടിക്കും: വീണ്ടും മുന്നറിയിപ്പുമായി ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 4, 2020

അമേരിക്കയെ തൊട്ടാല്‍, ഇറാന്റെ 52 തന്ത്രപ്രധാന മേഖലകള്‍ക്കു നേരെ തിരിച്ചടിക്കും: വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇറാനു മുന്നറിയിപ്പുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പൗരന്മാരെ 'ടെഹ്‌റാന്‍' ആക്രമിച്ചാല്‍ ഇറാന്റെ 52 തന്ത്രപ്രധാന മേഖലകള്‍ക്കു നേരെ തിരിച്ചടിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 'വളരെ വേഗത്തിലും വളരെ ശക്തമായും' തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇറാന്റെ ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിനു പിന്നാലെയാണ് വീണ്ടും ശനിയാഴ്ച ട്വിറ്ററിലൂടെ ട്രംപ് രംഗത്തെത്തിയത്. ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ യുഎസ് കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ട്രംപും തിരിച്ചടിച്ചത്.

'യുഎസ് 52 തന്ത്രപ്രധാന ഇറാന്‍ സൈറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലത് ഇറാനും ഇറാന്‍ സംസ്‌കാരത്തിനു തന്നെയും വളരെ പ്രധാനപ്പെട്ടതാണ്. ടെഹ്‌റാന്‍ യുഎസിനെ ആക്രമിച്ചാല്‍ ഇവയെ വളരെ വേഗത്തിലും ശക്തമായും ബാധിക്കും' ട്രംപ് ട്വീറ്റ് ചെയ്തു. 1979 ല്‍ ഇറാനിലെ യുഎസ് എംബസി വളഞ്ഞ് 52 ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് 52 ഇറാന്‍ സൈറ്റുകള്‍ക്കു നേരെ തിരിച്ചടിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതെന്നാണ് സൂചന. യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 52 പേരെയാണ് ഇറാന്‍ മൗലികവാദി സംഘത്തിന്റെ നേതൃത്വത്തില്‍ ബന്ദികളാക്കിയത്. ഇറാനില്‍ രാഷ്ട്രീയപരവും സൈനികപരവുമായ യാതൊരു തരം ഇടപെടലും യുഎസിന്റെ ഭാഗത്തു നിന്ന് ഉറപ്പു നല്‍കുന്ന 'അള്‍ജീറിയ പ്രഖ്യാപനത്തില്‍' ഒപ്പിട്ടതിനെ തുടര്‍ന്നാണ് ബന്ദികളെ മോചിപ്പിച്ചത്.

അതേസമയം ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ റോക്കറ്റ് ാക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന അല്‍-ബലാദ് വ്യോമസേന ക്യാംപിനു നേരെ രണ്ട് റോക്കറ്റാക്രമണവും നടന്നു.



from mangalam.com https://ift.tt/2MTGuEQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages