കൂടത്തായി കൊലപാതക പരമ്പര; റോയ് തോമസ് കൊലയില്‍ ജോളിക്ക് ശിക്ഷ ഉറപ്പ്; മക്കള്‍ പ്രധാന സാക്ഷികള്‍: റൂറല്‍ എസ് പി കെജി സൈമണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 4, 2020

കൂടത്തായി കൊലപാതക പരമ്പര; റോയ് തോമസ് കൊലയില്‍ ജോളിക്ക് ശിക്ഷ ഉറപ്പ്; മക്കള്‍ പ്രധാന സാക്ഷികള്‍: റൂറല്‍ എസ് പി കെജി സൈമണ്‍

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിക്ക് ശിക്ഷ ഉറപ്പെന്ന് റൂറല്‍ എസ്.പി കെ ജി സൈമണ്‍. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിക്ക് ശിക്ഷ ഉറപ്പായും ലഭിക്കും. റോയ് തോമസിന്റെ മക്കളാണ് കേസിലെ പ്രധാന സാക്ഷികള്‍. ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട്. കുട്ടികളുടെ മൊഴി നിര്‍ണായകമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജോളി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. പലയിടത്തും വേഷം മാറി പോയാണ് തെളിവുകള്‍ ശേഖരിച്ചതെന്നും റോയ് തോമസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം റൂറല്‍ എസ് പി കെ ജി സൈമണ്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം കൂടത്തായി റോയ് തോമസ് വധക്കേസില്‍ പോലീസ് കുറ്റപത്രം താമരശേരി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നാലു പ്രതികളും 246 സാക്ഷികളുമുണ്ട്. 1,800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്ന് റൂറല്‍ എസ്.പി സൈമണ്‍ അറിയിച്ചു. സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും എസ്.പി പറഞ്ഞു. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രമാണിത്.

റോയിയുടെ ഭാര്യയായിരുന്ന ജോളി, ബന്ധു എസ്.എം മാത്യൂ, പ്രജികുമാര്‍, മനോജ് എന്നിവരാണ് ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍. മാപ്പുസാക്ഷികള്‍ ആരും കേസിലില്ല. 22 തൊണ്ടിമുതലുകള്‍, 322 രേഖകള്‍, സയനൈഡ് കണ്ടെത്തിയ രാസപരിശോധന ഫലം എന്നിവയും കുറ്റപത്രത്തിലുണ്ട്. റോയിയുടെ മക്കള്‍ അടക്കം ആറു പേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തിലുണ്ട്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വിഷം കൈവശം വയ്ക്കല്‍ തുടങ്ങിയ 10 കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

റോയിയെ കൊന്നത് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലക്കിയാണെന്ന് പോലീസ് വ്യക്തമാക്കി. ഭക്ഷണം കഴിച്ചില്ലെങ്കിലും വീട്ടില്‍ നിന്ന് വെള്ളം കുടിക്കുന്ന ശീസംഭവം നടന്ന രാത്രി കുട്ടികളെ വീടിന്റെ മുകളിലെ മുറിയില്‍ ഉറക്കി കിടക്കിയ ശേഷമാണ് ജോളി താഴേക്ക് ഇറങ്ങിവന്ന് വിഷം കലക്കിയത്. റോയി മരിച്ച കാര്യം പിറ്റേന്ന് വീട്ടില്‍ പന്തലിട്ടപ്പോഴാണ് കുട്ടികള്‍ അറിഞ്ഞത്. ഹാര്‍ട്ട് അറ്റാക്കാണ് മരണകാരണമെന്നാണ് ജോളി മക്കളോട് പറഞ്ഞത്. ഹാര്‍ട്ട് അറ്റാക്കാണെന്ന കാര്യം അവര്‍ തന്നെയാണ് എല്ലാവരേയും വിളിച്ചുപറഞ്ഞത്. താന്‍ മുട്ട പൊരിക്കുന്നതിനിടെയാണ് റോയി കുഴഞ്ഞുവീണു മരിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷണം കഴിച്ചശേഷം പാത്രങ്ങളെല്ലാം കഴുകിവച്ചനിലയിലായിരുന്നു. റോയിയെ ഒഴിവാക്കുന്നതിനും സ്വത്ത് തട്ടിയെടുക്കുന്നതിനും വേണ്ടിയായിരുന്നു കൊലപാതകങ്ങള്‍.



from mangalam.com https://ift.tt/2FltFPl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages