ഒന്നാം തീയതിയും മദ്യം വിൽക്കാൻ ആലോചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 4, 2020

ഒന്നാം തീയതിയും മദ്യം വിൽക്കാൻ ആലോചന

തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി ബാറുകളും സർക്കാർ അംഗീകൃത മദ്യവിൽപ്പനശാലകളും തുറന്നുപ്രവർത്തിപ്പിക്കാൻ ആലോചന. പുതിയ മദ്യനയത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയേക്കും. കരടു തയ്യാറാക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയായി.നയപരമായ കാര്യമായതിനാൽ ഇടതുമുന്നണിയിൽ ചർച്ചചെയ്തശേഷമാകും അന്തിമതീരുമാനം. മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ നടപ്പാക്കൂ. മദ്യനയത്തിൽ ഉൾപ്പെടുത്താനായാൽ മേയ് മാസത്തോടെ പ്രാബല്യത്തിൽ വന്നേക്കാം. ശമ്പളദിവസമായ ഒന്നാംതീയതി ബാറുകളും മദ്യവിൽപ്പനശാലകളും തുറന്നു പ്രവർത്തിപ്പിച്ചാൽ കൂടുതൽ വിൽപ്പന നടക്കുമെന്നതിനാൽ ഇക്കാര്യം ആവശ്യപ്പെട്ട് ബാറുടമകളാണ് സർക്കാരിനെ സമീപിച്ചത്. ശമ്പളദിവസമായ ഒന്നാം തീയതി വീടുകളിൽ പണം എത്തുന്നതു കുറയുന്നതു ചൂണ്ടിക്കാട്ടി എ.കെ. ആന്റണി സർക്കാരാണ് ഒന്നാംതീയതി മദ്യശാലകൾക്കു അവധി നൽകിയത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പൂട്ടിയ ത്രീസ്റ്റാറും അതിനുമുകളിലുമുള്ള ബാറുകൾക്ക് ഇടതുസർക്കാർ അനുമതി നൽകിയിരുന്നു. അടച്ചുപൂട്ടിയ ബാറുകളിൽ ബിയർ പാർലറുകൾ തുടങ്ങാൻ അപേക്ഷിച്ചവർക്കെല്ലാം അനുമതി നൽകുകയും ചെയ്തു. തീരുമാനിച്ചിട്ടില്ല 'ഡ്രൈ ഡേ' സമ്പ്രദായം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ല. പുതിയ മദ്യനയത്തിൽ മാത്രമേ ഇക്കാര്യം പരിഗണിക്കൂ. ടി.പി. രാമകൃഷ്ണൻ, എക്സൈസ് മന്ത്രി content highlights:No dry days , Govt plans to sell liquors on First day of the month


from mathrubhumi.latestnews.rssfeed https://ift.tt/2SU7TtO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages