ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ നാന്‍കാന സാഹിബ് ഗുരുദ്വാരയ്ക്കും സിഖ് തീര്‍ഥടാകര്‍ക്കും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാക്കിസ്ഥാനുമായി ചേര്‍ന്ന് സിഖ് തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ കേന്ദ്രം ഇടപെടണമെന്നും സോണിയ ആവശ്യപ്പെട്ടു. അതേസമയം കുറ്റവാളികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സോണിയ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ടാണ് സിഖ് മത സ്ഥാപകനും ആദ്യ ഗുരുവുമായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരയില്‍ ഒരു സംഘം ആളുകള്‍ കല്ലേറ് നടത്തിയത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ സിഖ് സമുദായംഗങ്ങള്‍ക്കു സേുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയും നാന്‍കാന സാഹിബ് ഗുരുദ്വാരയ്ക്കു െേരയുണ്ടായ ആക്രമണത്തെ അപലപിച്ചിരുന്നു. മര്‍ക്കടമുഷ്ടികൊണ്ട് എല്ലാം അടിച്ചമര്‍ത്താമെന്നതു കരുതുന്നതു മൂഢത്വമാണെന്നും രാഹുല്‍ പറഞ്ഞു. പരസ്പര സ്‌നേഹത്തോടെ ബഹുമാനത്തോടെ മനസിലാക്കി മുന്നോട്ടു പോകുകയാണ് ഇതിനുള്ള ഏക പോം വഴിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
from mangalam.com https://ift.tt/2T4hEpJ
via IFTTT
No comments:
Post a Comment