മുംബൈ: ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചതിനു പിന്നാലെ ഉള്ളിലടക്കിയ ദു:ഖം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമാണ് ഇര്‍ഫാന്‍ പത്താന്‍ ശനിയാഴ്ച വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചില താരങ്ങള്‍ തങ്ങളുടെ അരങ്ങേറ്റം നടത്തുന്ന പ്രായത്തില്‍ തനിക്ക് വിരമിക്കേണ്ടി വന്നുവെന്ന ദു:ഖം മാത്രമാണ് തനിക്ക് ഉള്ളതെന്നായിരുന്നു ഇര്‍ഫാന്‍ പത്താന്റെ വെളിപ്പെടുത്തല്‍.
താരങ്ങള്‍ പലരും തങ്ങളുടെ കരിയര്‍ ആരംഭിക്കുന്നത് 27-28 വയസിലാണ്, അവര്‍ 35 വയസു വരെ കളത്തില്‍ നിറയുകയും ചെയ്യുന്നു. എനിക്ക് 27 വയസുണ്ടായിരുന്നപ്പോള്‍ 301 രാജ്യാന്തര വിക്കറ്റുകളായിരുന്നു തന്റെ സമ്പാദ്യം, ഇതു മാത്രമാണ് തന്റെ ദു:ഖമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
2016 ലെ മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിന്നിട്ടു കൂടി താനിനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തില്ലെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നു. താന്‍ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ആയിരുന്നു, ഇതേ കാര്യത്തെക്കുറിച്ച് സെലക്ടര്‍മാരോട് സംസാരിച്ചപ്പോള്‍ അവര്‍ തന്റെ ബൗളിങ്ങില്‍ തൃപ്തരല്ലെന്ന മറുപടിയാണ് ലഭിച്ചത്.. അദേഹം പറഞ്ഞു. ആരോടഖും പരാതിയില്ലെന്നും എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ സങ്കടം തോന്നുന്നുവെനനും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2012 ഒക്‌ടോബറിലാണ് മുപ്പത്തിയഞ്ചുകാരനായ താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. ഒമ്പതു വര്‍ഷം നീണ്ട ഓള്‍റൗണ്ടര്‍ കരിയറില്‍ ഇന്ത്യയ്ക്കായി പഠാന്‍ 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ട്വന്റി20 യും കളിച്ചു. 2003 ല്‍ ഓസ്മട്രലിയയ്‌ക്കെതിരയാണ് താരം അരങ്ങേറ്റം നടത്തിയത്. ഏകദിനത്തില്‍ 23.39 ബാറ്റിങ്ങ് ശരാശരിയില്‍ 1544 റണ്‍സും ടെസ്റ്റില്‍ 1105 റണ്‍സും നേടിയിട്ടുണ്ട്. പഠാന്റെ അക്കൗണ്ടില്‍ 301 വിക്കറ്റുകളുമുണ്ട്.
2007 ല്‍ ഇന്ത്യ ട്വന്റി20 കിരീടം നേടിയപ്പോള്‍ ഫൈനലിലെ താരവും പഠാന്‍ ആയിരുന്നു. പാക്കിസ്ഥാനെതിരായ ഫൈനലില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്നു നിര്‍ണായക വിക്കറ്റാണ് താരം വീഴ്ത്തിയത്. 2006 ല്‍ പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റില്‍ താരം ഹാട്രിക് നേടിയിരുന്നു. 2008 നു ശേഷം പരിക്കും ഫോമില്ലായ്മയുമാണ് താരത്തെ അലട്ടിയത്. പിന്നീട് ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കായി കളിച്ചു. 103 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1139 റണ്‍സും 80 വിക്കറ്റും നേടിയിട്ടുണ്ട്.
from mangalam.com https://ift.tt/2QNzytL
via IFTTT
No comments:
Post a Comment