വന്ധ്യംകരണം നടത്തിയ യുവതി ഗര്‍ഭിണിയായി; നഷ്ടപരിഹാരം നല്‍കണമെന്ന് ആരോഗ്യ വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 8, 2020

വന്ധ്യംകരണം നടത്തിയ യുവതി ഗര്‍ഭിണിയായി; നഷ്ടപരിഹാരം നല്‍കണമെന്ന് ആരോഗ്യ വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ: വന്ധ്യംകരണ ശസ്ത്രക്രികയ്ക്ക് വിധേയായ യുവതി വീണ്ടും ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. യുവതിക്ക് ആരോഗ്യവകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ 30,000 രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. എതിന് പുറമെ ഒരു ലക്ഷം കൂടി നല്‍കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

പള്ളിവാസല്‍ സ്വദേശിയായ മൂന്ന് കുട്ടികളുടെ അമ്മ 2012ല്‍ ആണ് അഠിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015ല്‍ വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. ഇതോടെ യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് ഇവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

കമ്മിഷന്‍ നോട്ടീസയച്ചതോടെ ഡി.എം.ഒ. 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്ന് കമ്മിഷന്‍ തൊടുപുഴയില്‍ നടത്തിയ സിറ്റിങ്ങില്‍ പരാതിക്കാരി അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം നിത്യവ്യത്തിക്ക് പോലും വിഷമിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നല്‍കിയ തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.



from mangalam.com https://ift.tt/36FOTTW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages