നാഗ്പുരിൽ ബി.ജെ.പി.യെ തറപറ്റിച്ച് കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 8, 2020

നാഗ്പുരിൽ ബി.ജെ.പി.യെ തറപറ്റിച്ച് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിൽ ജില്ലാ പരിഷത് തിരഞ്ഞെടുപ്പിൽ നാഗ്പുരിൽ കാവിക്കോട്ട തകർത്ത് കോൺഗ്രസ് വൻ വിജയം നേടി. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും തട്ടകമെന്നാണ് നാഗ്പുർ വിശേഷിപ്പിക്കപ്പെടുന്നത്. നിതിൻ ഗഡ്കരിയുടെ വാർഡിലും കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു. നാഗ്പുരിനെ കൂടാതെ പാൽഘർ, അകോള, നന്ദുർബർ, ദുലെ ജില്ലാ പരിഷത്തുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിക്ക് വിജയം നേടാനായത് ദുലെ ജില്ലാ പരിഷത്തിൽ മാത്രം. 58 സീറ്റുകളുള്ള നാഗ്പുർ ജില്ലാപരിഷത്തിൽ 30 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ സഖ്യകക്ഷിയായ എൻ.സി.പി. 10 സീറ്റുകളിലും വിജയിച്ചു. ബി.ജെ.പി.ക്ക് 15 സീറ്റുകൾ മാത്രമേ ഇവിടെ നേടാനായുള്ളൂ. ശിവസേനയ്ക്ക് ഒരു സീറ്റ് ലഭിച്ചു. അവർ ഒറ്റയ്ക്കാണ് ഇവിടെ മത്സരിച്ചത്. പാൽഘർ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ ശിവസേന, കോൺഗ്രസ്, എൻ.സി.പി. കക്ഷികൾ മഹാവികാസ് അഘാഡി സഖ്യമായി മത്സരിച്ച് വൻവിജയം നേടി. ഇവിടെ 33 സീറ്റുകൾ സഖ്യം നേടി. ശിവസേന 18 സീറ്റുകളിലും എൻ.സി.പി. 14 സീറ്റുകളിലും വിജയിച്ചു. 12 സീറ്റുകൾ മാത്രമേ ബി.ജെ.പി.ക്ക് വിജയിക്കാനായുള്ളൂ. കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. സി.പി.എം. ഇവിടെ ആറ് സീറ്റുകളിൽ വിജയിച്ചു. അകോള ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ബാരിപ്പ ബഹുജൻ സംഘ് 22 സീറ്റുകൾ നേടി. ശിവസേന 13 സീറ്റുകളുമായി രണ്ടാമതെത്തി. ബി.ജെ.പി. ഏഴിടത്തും കോൺഗ്രസ് നാലിടത്തും എൻ.സി.പി. മൂന്നിടത്തും വിജയിച്ചു. നന്ദുർബർ ജില്ലാപരിഷത്തിൽ 23 സീറ്റുകൾ വീതം ബി.ജെ.പി.യും കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തി. ശിവസേന ഏഴ് സീറ്റുകളിലും എൻ.സി.പി. മൂന്നു സീറ്റുകളിലും വിജയിച്ചു. ദുലെ ജില്ലാ പരിഷത്തിൽ മാത്രമാണ് ബി.ജെ.പി.ക്ക് വിജയിക്കാനായത്. ഇവിടെ 56 സീറ്റുകളിൽ ബി.ജെ.പി.ക്ക് 39 സീറ്റുകൾ നേടാനായി. കോൺഗ്രസ്(ഏഴ്), ശിവസേന (നാല്), എൻ.സി.പി (മൂന്ന് ) എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ അംഗബലം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന, കോൺഗ്രസ്, എൻ.സി.പി സഖ്യം ത്രികക്ഷി സർക്കാർ രൂപവത്കരിച്ചതിനുശേഷം നടക്കുന്ന ജില്ലാപരിഷത്ത് തിരഞ്ഞെടുപ്പുകളെന്ന പ്രത്യേകത ഇതിനുണ്ടായിരുന്നു. Content Highlights:Maharashtra district polls: BJP loses five zilla parishads, including RSS bastion Nagpur


from mathrubhumi.latestnews.rssfeed https://ift.tt/2T4eNwH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages