പൗരത്വനിയമത്തെ അനുകൂലിച്ച് റാലി നടത്തിയപ്പോള്‍ കടകളടച്ചിട്ടു ; ബി.ജെ.പി. അനുകൂല വ്യാപാരസംഘടനയെ തള്ളി ; പുതിയ യൂണിയനുമായി ആര്‍.എസ്.എസ്. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 17, 2020

പൗരത്വനിയമത്തെ അനുകൂലിച്ച് റാലി നടത്തിയപ്പോള്‍ കടകളടച്ചിട്ടു ; ബി.ജെ.പി. അനുകൂല വ്യാപാരസംഘടനയെ തള്ളി ; പുതിയ യൂണിയനുമായി ആര്‍.എസ്.എസ്.

തൃശൂര്‍: വ്യാപാരമേഖലയില്‍ സംഘപരിവാര്‍ പുതിയ സംഘടന രൂപീകരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് ബി.ജെ.പി നേതൃത്വം രൂപീകരിച്ച സംഘടനയെ തള്ളിയാണ് ആര്‍.എസ്.എസ് പുതിയ സംഘടനയ്ക്ക് കാര്‍മികത്വം വഹിക്കുന്നത്. പൗരത്വനിയമത്തെ അനുകൂലിച്ച് സംഘപരിവാര്‍ റാലികള്‍ നടത്തിയ ചിലയിടങ്ങളില്‍ കടകളടച്ച് പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് പുതിയ സംഘടന രൂപീകരിക്കാനുള്ള തീരുമാനം.

കേരളത്തില്‍ രൂപീകരിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ഭാരതീയ വ്യാപാരി വ്യവസായ സംഘം എന്ന പേരിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ സംഘപരിവാറിന് സജീവമായ വ്യാപാരി സംഘടനയില്ല.

വ്യാപാരി വ്യവസായി ഏകോപന സമിതിയിലാണ് പരിവാര്‍ അനുകൂല വ്യാപാരി- വ്യവസായികള്‍ പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫെബ്രവരി 10ന് എറണാകുളം ആര്‍.എസ്.എസ് പ്രാന്തീയകാര്യാലയത്തില്‍ യോഗം ചേരും. ഇതിനകം തന്നെ ജില്ലാ- പ്രാദേശിക തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം.

കൃഷ്ണദാസ് പക്ഷക്കാരനും കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ സി.കെ. ബാലകൃഷ്ണനും മുന്‍ ആര്‍.എസ്.എസ്. പ്രചാരക് ചാല മണിക്കുമാണ് സംസ്ഥാനതലത്തില്‍ ചുമതല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യാപാരമേഖലയുമായി ഇതിനകം ബന്ധപ്പെട്ടതായും അവരുടെ പിന്തുണ ഉറപ്പാക്കിയതായും ബാലകൃഷ്ണന്‍ പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ബി.ജെ.പി. പ്രസിഡന്റായിരിക്കെ രൂപീകരിച്ച വ്യാപാരി സംഘടന പാര്‍ട്ടി വിഭാഗീയതയെ തുടര്‍ന്നും ആര്‍.എസ്.എസ്. പിന്തുണ ലഭിക്കാത്തതിനാലും നിശ്ചലമാണ്. തൃശൂര്‍ കേന്ദ്രീകരിച്ച രൂപീകരിച്ച ഭാരതീയ വാണിജ്യ വ്യവസായ സമിതിയെയാണ് ആര്‍.എസ്.എസ്. െകെയൊഴിഞ്ഞത്. മുരളീധര വിഭാഗത്തില്‍പ്പെട്ട തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പ്രസിഡന്റും പി.വി. സുബ്രഹ്മണ്യന്‍ സെക്രട്ടറിയുമായാണ് അന്ന് സംഘടനയ്ക്കു രൂപംനല്‍കിയിരുന്നത്.

തൃശൂരില്‍ 2700 അംഗങ്ങള്‍ സംഘടനയ്ക്കുണ്ടെന്ന് സുബ്രഹ്മണ്യന്‍ അവകാശപ്പെട്ടു. പാലക്കാട്, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളില്‍ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ സമിതികളുണ്ട്. എന്നാല്‍ പ്രവര്‍ത്തനം സജീവമല്ല. മുരളീധരന്‍ ബി.ജെ.പി. നേതൃത്വത്തില്‍നിന്ന് മാറുകയും ആര്‍.എസ്.എസ്. മുരളീധര പക്ഷവുമായി കൊമ്പ് കോര്‍ക്കുകയും ചെയ്തതോടെയാണ് ഈ സംഘടനയും നിര്‍ജീവമായത്. പുതിയ സംഘടന രൂപീകരിക്കുന്ന വിവരം അറിയില്ലെന്ന് സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.

തൊഴിലാളി സംഘടനയെന്ന നിലയില്‍ വ്യാപാരി- വ്യവസായി മേഖലയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ബി.എം.എസിന്റെ നിലപാട്. ചെറുകിട വ്യാപാര മേഖലയില്‍ സംഘപരിവാറിന് ദേശീയ തലത്തിലുള്ള ലഘു ഉദ്യോഗ് ഭാരതിയുടെ പ്രവര്‍ത്തനവും കേരളത്തില്‍ സജീവമല്ല. ഹിന്ദു എക്കണോമിക് ഫോറം എന്ന പേരില്‍ സംഘടനയുണ്ടെങ്കിലും പ്രവര്‍ത്തനം നിയമാനുസൃതവുമല്ല.



from mangalam.com https://ift.tt/30Hhs1r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages