പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കേന്ദ്ര നീക്കം: ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 17, 2020

പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കേന്ദ്ര നീക്കം: ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ സുരക്ഷ നിയമപ്രകാരം( എന്‍എസ്എ)മൂന്നാം വകുപ്പ് പ്രകാരം ആണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി ലഫ്ന്റനെന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ അനുമതിയോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

ഇതോടെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കുള്ള പ്രത്യേക അധികാരം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. നാഴെ മുതല്‍ ഏപ്രില്‍ 18 വരെ ആരെയും കസ്്റ്റഡിയില്‍ എടുക്കാനും തടങ്കലില്‍ വെയ്ക്കാനുമാകും. ഒരാളെ അറസ്റ്റു ചെയ്താല്‍ 10 ദിവസത്തേയ്ക്ക് അത് എന്തിനാണെന്നു പോലും ചൂണ്ടിക്കാണിക്കേണ്ടതില്ല. ദേശീയ സുരക്ഷാ നിയമ പ്രകാരം 12 മാസത്തോളമാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ പ്രത്യേക അധികാരം കൈയാളുക. ദേശീയ സുരക്ഷയ്‌ക്കോ, ക്രമസമാധാനത്തിനോ ഭീഷണി ആണെന്ന് കണ്ടെത്തുന്ന ആരെയും കസ്റ്റഡിയില്‍ എടുക്കാനാകും.

ലഫ്.ഗവര്‍ണറുടെ അനുമതിയോടെ ജനുവരി 10 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍ആര്‍സിക്കെതിരെയും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്രനീക്കം. എന്നാല്‍ ഇത് നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും പതിവ് നടപടിക്രമം മാത്രമാണെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/30yCNtS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages