കൊല്ലം/ആലപ്പുഴ: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും അദ്ദേഹത്തിനെതിരേ ആരോപണങ്ങളുന്നയിച്ച മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു, ടി.പി. സെന്‍കുമാര്‍ എന്നിവരെ വിമര്‍ശിച്ചും യോഗത്തിന്റെ ആസ്ഥാന ജില്ലയിലെ പത്ത് യൂണിയനുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും രംഗത്ത്.
സ്ഥാനമാനങ്ങള്‍ നേടിയ ശേഷം സമുദായത്തെ തള്ളിപ്പറഞ്ഞും ജനമധ്യത്തില്‍ കരിവാരിത്തേച്ചും കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ തുരത്തണമെന്ന് എസ്.എന്‍.ഡി.പി. യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
െമെക്രോ ഫിനാന്‍സ് വഴി വായ്പയെടുത്ത സംഘങ്ങള്‍ നിശ്ചിത സമയത്തു പണം തിരിച്ചടച്ചിട്ടും സുഭാഷ് വാസു പ്രസിഡന്റായ മാവേലിക്കര യൂണിയന്‍ അതു ബാങ്കിലടയ്ക്കാതെ ചെലവഴിച്ചു. വ്യവസ്ഥകള്‍ക്കും യോഗ നിര്‍ദേശങ്ങള്‍ക്കും വിപരീതമായി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് തുക വിനിയോഗിച്ചു. സംഘങ്ങളില്‍ നിന്ന് വായ്പകള്‍ക്ക് കൂടുതല്‍ പ്രോസസിങ് ഫീസ് ഈടാക്കി ദുര്‍വിനിയോഗം ചെയ്തു.
യൂണിയന്‍ ഓഫീസ് നവീകരണത്തില്‍ ദര്‍ഘാസ് നടപടികള്‍ സ്വീകരിക്കാതെ പ്രസിഡന്റ് സുഭാഷ് വാസു തന്റെ അനുയായിയായ കരാറുകാരന് വന്‍ തുകയുടെ കരാര്‍ നല്‍കി, നോട്ട് നിരോധന സമയത്ത് യൂണിയന്റെ അക്കൗണ്ടിലൂടെ സുഭാഷ് വാസുവും സെക്രട്ടറിയും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മാറ്റിയെടുത്തു. യൂണിയന്‍ വക ചാരുമ്മൂട് ആശുപത്രിയും സ്വത്തുക്കളും അനധികൃതമായി ബാങ്കില്‍ പണയപ്പെടുത്തി തുക മുഴുവനായി അപഹരിച്ചു തുടങ്ങിയ ആരോപണങ്ങളാണു മോഹന്‍ ശങ്കര്‍ ഉന്നയിച്ചത്.
സുഭാഷ് വാസുവിനെതിരേ നിയമപരവും സംഘടനാപരവുമായ നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ലയിലെ എല്ലാ എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികളും ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി. യോഗത്തേയും ജനറല്‍ സെക്രട്ടറിയേയും പൊതുജനമധ്യത്തില്‍ അപമാനിക്കുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുന്നത് അഴിമതി ആരോപണങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചു വിടാനാണ്. 23 വര്‍ഷക്കാലം കൊണ്ട് യോഗത്തിന്റെ പ്രവര്‍ത്തനം ശക്തവും സുതാര്യവുമാക്കി മാറ്റിയത് വെള്ളാപ്പള്ളി നടേശനാണ്.
വിദ്യാഭ്യാസ മേഖലയില്‍ വിപഌവകരമായ നേട്ടം െകെവരിക്കാന്‍ കഴിഞ്ഞു. എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ രംഗത്ത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനമാണ് നടത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. സംഘടനാ രംഗത്തുണ്ടായ അത്ഭുതകരമായ വളര്‍ച്ച ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. സമുദായ അംഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് യോഗത്തെ സമരസംഘടനയായി വളര്‍ത്തി. ഇതിന് നേതൃത്വം നല്‍കിയ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തെ ജില്ലയിലെ 10 യൂണിയനുകളും പിന്തുണക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
from mangalam.com https://ift.tt/2ucy1Ww
via IFTTT
No comments:
Post a Comment