പ്രണയത്തില്‍ നിന്നും പിന്മാറി; കാമുകിയുടെ പേരില്‍ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചിരിപ്പിച്ചു; ഒടുവില്‍ കാമുകനെ പോലീസ് കുടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 3, 2020

പ്രണയത്തില്‍ നിന്നും പിന്മാറി; കാമുകിയുടെ പേരില്‍ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചിരിപ്പിച്ചു; ഒടുവില്‍ കാമുകനെ പോലീസ് കുടുക്കി

പ്രണയത്തില്‍ നിന്നും പിന്മാറിയതിന് പ്രതികാരമായി യുവതിയുടെ പേരില്‍ ഫേക്ക് പ്രൊഫൈല്‍ നിര്‍മ്മിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ഇതില്‍ യുവാവ് പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മുംബൈ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൂടാതെ നഗരത്തിലെ പ്രധാന വേശ്യ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സെല്‍ഫ് ഡിസ്‌ക്രിപ്ഷനായി നല്‍കിയിരുന്നത്. ഇത് ഞൊടിയിണയില്‍ വൈറലായി. പെണ്‍കുട്ടിയുടെ ഒരു സുഹൃത്താണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് യുവാവിനോട് ചോദിച്ചപ്പോള്‍ താന്‍ തന്നെയാണ് ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയത് എന്ന് ഇയാള്‍ പറഞ്ഞു. മാത്രമല്ല ബന്ധം തുടരാന്‍ തയ്യാറായില്ലെങ്കില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

സ്വകാര്യ സ്‌കൂളില്‍ കെയര്‍ടേക്കറായി ജോലി നോക്കി വരികയായിരുന്നു യുവതി. 2017 ല്‍ ഇരുവരും പ്രണയത്തിലായി. പിറ്റേ വര്‍ഷം വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും യുവാവിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതോടെ പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ ഇത്തരത്തില്‍ പ്രതികാര നടപടികള്‍ കൈക്കൊണ്ടത്.



from mangalam.com https://ift.tt/2SQlPoP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages