തിരുവനന്തപുരം: കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയിലെ ദേശീയ മെഡിക്കൽ സർവകലാശാല മന്ത്രി കെ.കെ. ശൈലജയ്ക്ക് വിസിറ്റിങ് പ്രൊഫസർ പദവി നൽകി ആദരിച്ചു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു മന്ത്രിക്ക് ഈ ബഹുമതി ലഭിക്കുന്നത്. നിപ പ്രതിരോധം ഉൾപ്പെടെ ആരോഗ്യമേഖലയിൽ മാതൃകാപ്രവർത്തനം കാഴ്ചവെച്ചതിനുള്ള ആദരസൂചകമായാണ് ബഹുമതി. നിക്കോളൈ ടെസ്റ്റിമിറ്റാനു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസി എന്നറിയപ്പെടുന്ന സർവകലാശാലയിൽ പൊതുജനാരോഗ്യ, സാമൂഹിക വിഷയങ്ങളിൽ ശൈലജയ്ക്ക് ആജീവനാന്തം ക്ലാസെടുക്കാം. കേരളത്തിന്റെ ആരോഗ്യരംഗത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി പറഞ്ഞു. നവംബറിൽ മോൾഡോവ സന്ദർശിച്ചപ്പോൾ നിപ പ്രതിരോധത്തിലും പ്രളയാനന്തര പകർച്ചവ്യാധികൾ നേരിടുന്നതിലും കേരളത്തിന്റെ ആരോഗ്യമേഖല സ്വീകരിച്ച നടപടികളെക്കുറിച്ച് സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥികൾക്കായി മന്ത്രി പ്രഭാഷണം നടത്തിയിരുന്നു. ചാൻസലർ ഡോ. എമിൽ സെബാൻ, സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. 120 വർഷത്തിലേറെ പാരമ്പര്യമുള്ള സർവകലാശാല 1945-ലാണ് മോസ്കോയിൽനിന്ന് മോൾഡോവയിലേക്ക് മാറ്റിയത്. 36 രാജ്യങ്ങളിൽനിന്നുള്ള 6200 വിദ്യാർഥികൾ അവിടെ പഠിക്കുന്നുണ്ട്. Content Highlights:Minister K.K. Shailaja, University of Moldova
from mathrubhumi.latestnews.rssfeed https://ift.tt/2SULdKi
via
IFTTT
No comments:
Post a Comment