പത്രസമ്മേളനത്തിനിടെ ഉറഞ്ഞുതുള്ളി , മാധ്യമപ്രവര്‍ത്തകനെ പിടിച്ച് പുറത്താക്കി ; സെന്‍കുമാര്‍ വന്നത് ഗുണ്ടകളുമായെന്നും കേസെടുക്കണമെന്നും പത്രപ്രവര്‍ത്തകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 16, 2020

പത്രസമ്മേളനത്തിനിടെ ഉറഞ്ഞുതുള്ളി , മാധ്യമപ്രവര്‍ത്തകനെ പിടിച്ച് പുറത്താക്കി ; സെന്‍കുമാര്‍ വന്നത് ഗുണ്ടകളുമായെന്നും കേസെടുക്കണമെന്നും പത്രപ്രവര്‍ത്തകര്‍

തിരുവനന്തപുരം: ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അപമാനിച്ചും െകെയേറ്റം ചെയ്തും മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിന്റെ പത്രസമ്മേളനം. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആരോപണങ്ങളുമായി തിരുവനന്തപുരം പ്രസ് €ബ്ബില്‍ സെന്‍കുമാര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് െകെയേറ്റം.

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തന്‍ മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ച് ആക്രോശിച്ച സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ചു പുറത്താക്കാനും ആവശ്യപ്പെട്ടു. കലാപ്രേമി ഓണ്‍െലെന്‍ ന്യൂസ് പോര്‍ട്ടല്‍ ന്യൂസ് എഡിറ്റര്‍ കടവില്‍ റഷീദാണ് അപമാനം നേരിട്ടത്. ഏതാനുംപേര്‍ ചേര്‍ന്ന് റഷീദിനെ പ്രസ് €ബില്‍നിന്നു പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണു തടഞ്ഞത്.

സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് വലിയ തെറ്റായി പോയി എന്നു രമേശ് ചെന്നിത്തല പറഞ്ഞതു ചൂണ്ടിക്കാട്ടി റഷീദ് ചോദ്യം ചോദിച്ചതോടെയാണ് സെന്‍കുമാര്‍ പ്രകോപിതനായത്. റഷീദിനോടു താങ്കള്‍ മദ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവര്‍ത്തകനാണോ എന്നെല്ലാം സെന്‍കുമാര്‍ ആരാഞ്ഞു. എസ്.എന്‍.ഡി.പിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം പറയാനാണ് ഇവിടെ എത്തിയത്. മറ്റുകാര്യങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. താങ്കള്‍ ഇങ്ങോട്ടു വരൂ എന്നും സെന്‍കുമാര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ സെന്‍കുമാറിന്റെ അടുത്തേക്ക് വന്നപ്പോള്‍ നിങ്ങളുടെ രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഹാളിലേക്ക് എത്തിയ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ചു പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേല്‍ക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ സെന്‍കുമാര്‍ അദ്ദേഹം ചോദ്യം ചോദിക്കട്ടെ താന്‍ മറുപടി പറയാമെന്ന് പറഞ്ഞു.

പത്രപ്രവര്‍ത്തകന് സാമാന്യബുദ്ധി വേണം. നിങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെങ്കില്‍ അതതു ദിവസത്തെ കാര്യങ്ങളെകുറിച്ച് അറിവുണ്ടാകണം. എസ്.എന്‍.ഡി.പിയെ പറ്റി ചോദിക്കണമെങ്കില്‍ ചോദിക്കാം. അല്ലാതെ വിഷയം വഴിതിരിച്ചു വിടരുതെന്നും സെന്‍കുമാര്‍ പറഞ്ഞു. ചെന്നിത്തലയുടെ ആരോപണത്തിന് താന്‍ മറുപടി നല്‍കിയെന്നും സെന്‍കുമാര്‍ പറഞ്ഞു. പത്രസമ്മേളനം അവസാനിച്ചപ്പോള്‍ റഷീദിന്റെ അടുത്തെത്തി സൗഹൃദം കാണിച്ചാണ് സെന്‍കുമാര്‍ മടങ്ങിയത്.

പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോടു ഗുണ്ടായിസം കാട്ടിയ മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിന്റ നടപടിയെ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ (കെയു.ഡബ്ല്യു.ജെ) സംസ്ഥാനസമിതി അപലപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ആസ്ഥാനത്ത്, മാധ്യമപ്രവര്‍ത്തകനെ െകെയേറ്റം ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്ത സെന്‍കുമാറിനെതിരേ പോലീസ് കേസെടുക്കണമെന്നു യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു.

തങ്ങള്‍ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാന്‍മൂളികളാണു മാധ്യമപ്രവര്‍ത്തകരെന്നു ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണു ജീവിക്കുന്നത്. പണ്ടിരുന്ന കസേരയുടെ ഹുങ്കില്‍ എക്കാലവും ലോകത്തെ വിറപ്പിച്ചുനിര്‍ത്താമെന്നു കരുതരുത്. ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയല്‍രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിന്റെ ആക്രോശം സാക്ഷരകേരളം അവജ്ഞയുടെ ചവറ്റുകുട്ടയില്‍ തള്ളും.

പത്രസമ്മേളനം നടത്തുന്നയാള്‍ക്കു മറുപടി പറയാതിരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും ചോദ്യത്തിനു വിലങ്ങിടാന്‍ ആര്‍ക്കും അധികാരമില്ല. എന്തു പിന്‍ബലത്തിലായാലും മാധ്യമസമൂഹം അതു വകവച്ചുകൊടുക്കില്ല. പത്രസമ്മേളന ഹാളില്‍ ഗുണ്ടകളുമായാണു സെന്‍കുമാര്‍ വന്നത്. ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ഇവിടെവരൂ എന്ന് ആജ്ഞാപിക്കാനും പിടിച്ചുപുറത്താക്കാന്‍ നിര്‍ദേശിക്കാനും മുന്‍ ഡി.ജി.പിക്കെന്നല്ല ഒരാള്‍ക്കും അധികാരമില്ലെന്നും യൂണിയന്‍ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.



from mangalam.com https://ift.tt/30rXGXv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages