ഇത്തരമൊരു കേസ് കേരള പോലീസിന്റെ ചരിത്രത്തില്‍ വിരളം; പോലീസിനെ വട്ടം കറക്കിയത് രണ്ടര വര്‍ഷം; ഇസ്മായിലിനെ മദ്യം നല്‍കി കൊലപ്പെടുത്തിയ ശേഷവും പുലരുവോളം കാവലിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 16, 2020

ഇത്തരമൊരു കേസ് കേരള പോലീസിന്റെ ചരിത്രത്തില്‍ വിരളം; പോലീസിനെ വട്ടം കറക്കിയത് രണ്ടര വര്‍ഷം; ഇസ്മായിലിനെ മദ്യം നല്‍കി കൊലപ്പെടുത്തിയ ശേഷവും പുലരുവോളം കാവലിരുന്നു

മുക്കം: മരിച്ചതാരെന്നുപോലും വ്യക്തമല്ലാതിരുന്ന ഒരു കേസില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണു പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയാവട്ടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗേറ്റും പടിക്ക് തൊട്ടടുത്ത താമസക്കാരനും. പക്ഷെ പോലീസിനേയും നാട്ടുകാരെയും കബളിപ്പിച്ച് പ്രതിയായ ബിര്‍ജു മുങ്ങി നടന്നത് രണ്ടര വര്‍ഷം. തെളിവില്ലാത്തതിന്റെ പേരില്‍ ഒരു വേള ്രെകെംബ്രാഞ്ച് എഴുതിതള്ളാനൊരുങ്ങിയ കേസാണ് തെളിഞ്ഞിരിക്കുന്നത്.

2017 ജൂണ്‍ 28 ന് െകെകളും ജൂെലെ 6ന് മുക്കം കാരശ്ശേരി ഗേറ്റും പടിയില്‍നിന്ന് ഉടലും ഓഗസ്റ്റ് 13 ന് തലയോട്ടിയും ലഭിച്ചപ്പോഴും താന്‍ പിടിയിലാകുമെന്ന് പ്രതിയായ ബിര്‍ജു കരുതിയില്ല. ഒരു സംശയത്തിനും ഇട നല്‍കാതെ ആസൂത്രിതമായിരുന്നു ബിര്‍ജുവിന്റെ നീക്കങ്ങള്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായിരുന്നിട്ടു കൂടി മരിച്ച ഇസ്മായിലിനെ തിരിച്ചറിയാന്‍ കഴിയാതിരുന്നതും പ്രതിക്ക് രക്ഷയായി. കൊല നടത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കുകയും രാവിലെവരെ കാവലിരിക്കുകയും ചെയ്ത പ്രതി ഇസ്മായിലിനെ മദ്യം നല്‍കി കൊലപ്പെടുത്തിയ ശേഷവും പുലരുവോളം കാവലിരിക്കുകയായിരുന്നു.

കാട്ടില്‍ സ്ഥിരമായി വേട്ടയ്ക്ക് പോയിരുന്ന വേട്ടക്കാരനായിരുന്നു ബിര്‍ജു. പന്നിയുടെ ശരീരം അറുത്തുമാറ്റുംപോലെ അറുത്തുമാറ്റിയാണ് ഇസ്മയീലിന്റെ ശരീരഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചത്. വേട്ടയ്ക്ക് പോവുമ്പോള്‍ ടൗണില്‍നിന്ന് സര്‍ജിക്കല്‍ ബ്ലേഡും സഞ്ചികളും വാങ്ങിയിരുന്നതിനാല്‍ അതു സംഘടിപ്പിക്കാന്‍ പ്രതിക്ക് ബുദ്ധിമുട്ടുണ്ടായില്ല.

മൃതദേഹാവശിഷ്ടം കണ്ടെത്തുന്ന സമയത്ത് ഇവ മനുഷ്യന്റേതോ പന്നിയുടേതോ എന്ന് നാട്ടുകാര്‍ സംശയിക്കാന്‍ ഇടയാക്കിയത് മൃതദേഹങ്ങള്‍ മുറിക്കുന്നതില്‍ ബിര്‍ജുവിനുണ്ടായിരുന്ന െവെദഗ്ധ്യമായിരുന്നെന്നു പോലീസ് പറയുന്നു. കാട്ടുപന്നികളെ വേട്ടയാടി കൊന്ന് പരിചയമുള്ളതിനാലാണ് മൃതദേഹം അറക്കുന്നതില്‍ ബിര്‍ജുവിന് ബുദ്ധിമുട്ട് തോന്നാതിരുന്നത്. െകെകളും തലയും ഛേദിച്ച് ഒരു പ്ലാസ്റ്റിക് ചാക്കിലും, കാലുകള്‍ മറ്റൊരു ചാക്കിലും ഉടല്‍ മാത്രം മറ്റൊരു ചാക്കിലും രക്തവും ശേഷിക്കുന്ന അവശിഷ്ടങ്ങളും മറ്റൊരു ചാക്കിലും കെട്ടിവെച്ചു. വെട്ടിമുറിക്കുമ്പോള്‍ രക്തം ചീറ്റാതിരിക്കാന്‍ മൃതശശരീരം രാവിലെ വരെ ഫ്രീസ് ചെയ്തു. എന്നിട്ടും രക്തം ചിന്തിയെന്ന് ബിര്‍ജു പോലീസിന് മൊഴി നല്‍കി.

പല കഷണങ്ങളാക്കി മൃതദേഹങ്ങള്‍തള്ളിയതും പിടിക്കപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കിയായിരുന്നു. െകെകള്‍ കണ്ടെത്തിയ ഭാഗത്തു നിന്നും അമ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെ പോലും ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ വരെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് സ്വന്തം െബെക്കിലാണ് ഓരോ ചാക്കുകളായി കടപ്പുറത്ത് ഉപേക്ഷിച്ചത്. ചാലിയാറിലാണ് െകെകള്‍ ഉപേക്ഷിച്ചത്. ചാലിയത്തുനിന്നാണ് ഇത് കിട്ടിയത്.

ശരീരമുള്ള ചാക്ക് കോഴിമാലിന്യം ഇടുന്ന ബീച്ചിലെ ഭാഗത്തു നിക്ഷേപിച്ചു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാരുടെ കൂട്ടായ്മ ഈ ഭാഗം വൃത്തിയാക്കുന്നതിനിടെയാണ് വലിയ ചാക്കില്‍ ശരീരഭാഗം കണ്ടത്. ഇത്തരമൊരു കേസ് കേരള പോലീസിന്റെ ചരിത്രത്തില്‍ വിരളമെന്നും പോലീസ് പറയുന്നു. ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നും ഒരു വിവരവും ലഭിക്കാതെ ലോക്കല്‍ പൊലീസ് ഏറെക്കുറെ അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ മുക്കം, ബേപ്പൂര്‍ സ്‌റ്റേഷനുകളിലായി ഉണ്ടായിരുന്ന നാല് കേസുകള്‍ മാത്രമായിരുന്നു ്രെകെംബ്രാഞ്ചിന് ലഭിച്ചത്. ഇവിടെ നിന്നാണ് ്രെകെംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്യുന്ന നിലയിലേക്ക് കേസന്വേഷണം എത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഇസ്മയിലിന്റെ വീട്ടിലെത്തി അമ്മയുടെ രക്തപരിശോധന നടത്തി ഡി.എന്‍.എ. തെളിവുകള്‍ ശേഖരിച്ചിരുന്നു. ഏറ്റവും പ്രധാനപ്പെട്ട തെളിവ് വിരലടയാളമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്ടൂര്‍ സ്‌റ്റേഷനില്‍ മറ്റൊരു കേസില്‍ ഇസ്മയില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച വിരലടയാളമാണ് കൊല്ലപ്പെട്ടത് ഇസ്മയിലാണെന്ന കണ്ടെത്തലിലേക്ക് െക്രെം ബ്രാഞ്ചിനെ എത്തിച്ചത്. കടപ്പുറത്തുനിന്നു ലഭിച്ച െകെകളും തിരുവമ്പാടി എസ്‌റ്റേറ്റില്‍ കണ്ടെത്തിയ ശരീരഭാഗവും ഒരാളുടേതാണെന്നു ഡി.എന്‍.എ. ടെസ്റ്റില്‍ തിരിച്ചറിഞ്ഞിരുന്നു. ചാലിയം കടപ്പുറത്ത് കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കണ്ട തലയോട്ടിയെക്കുറിച്ചുള്ള വിവരവും പ്രധാന തെളിവായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് മുക്കത്ത് ജയവല്ലി എന്ന 72 വയസുകാരി മരിച്ച സംഭവത്തിലേക്കു പോലീസിനെ എത്തിച്ചത്.



from mangalam.com https://ift.tt/2RkiV9u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages