തൃശ്ശൂര്‍ : മാളയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54) മകള്‍ പ്രജിത(29), ബാലു (52) മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നടന്ന സംഭവത്തില്‍ ഉത്സവം കണ്ടു മടങ്ങുകയായിരുന്നവര്‍ക്ക് ഇടയിലേക്കാണ് കാര്‍ പറഞ്ഞുകയറിയത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവവുമായി ബന്ധപ്പെട്ട് അനേകം ആള്‍ക്കാര്‍ തടിച്ചു കൂടിയിരുന്നു. ഇവര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.
പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ സഞ്ചരിച്ചിരുന്ന നാലു പേരെ കസ്റ്റഡിയില്‍ എടുത്തു. നാലു യുവാക്കളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. പോലീസ് രക്ത പരിശോധന നടത്തുകയും മറ്റു നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. യുവാക്കള്‍ ഓടിച്ചിരുന്നത് വൈദ്യുതി വാഹനമായിരുന്നു എന്നാണ് വിവരം.
from mangalam.com https://ift.tt/385lfId
via IFTTT
No comments:
Post a Comment