ദേവീന്ദര്‍ ഭീകരരെ ആര്‍മി ക്വാര്‍ട്ടേഴ്‌സിലും ഒളിവില്‍ പാര്‍പ്പിച്ചു ; ധാരണ ബനിഹാല്‍ തുരങ്കം വരെ കൊണ്ടുവിടാന്‍ ; വാഹനത്തില്‍ ഉണ്ടായിരുന്ന നവീദ് 11 പേരെ കൊന്നയാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 13, 2020

ദേവീന്ദര്‍ ഭീകരരെ ആര്‍മി ക്വാര്‍ട്ടേഴ്‌സിലും ഒളിവില്‍ പാര്‍പ്പിച്ചു ; ധാരണ ബനിഹാല്‍ തുരങ്കം വരെ കൊണ്ടുവിടാന്‍ ; വാഹനത്തില്‍ ഉണ്ടായിരുന്ന നവീദ് 11 പേരെ കൊന്നയാള്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിന്നും തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഉന്നത പട്ടാള ഉദ്യോഗസ്ഥന്‍ തീവ്രവാദികള്‍ക്ക് ഒളിവില്‍ പാര്‍ക്കാന്‍ സ്വന്തം വീട്ടില്‍ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. പിടിക്കപ്പെടുമ്പോള്‍ ഇയാള്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് 11 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായിരുന്നെന്ന് വിവരമുണ്ട്.

മൂന്ന് തീവ്രവാദികള്‍ക്കൊപ്പം കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ദേവീന്ദര്‍ സിംഗ് കുടുങ്ങിയത്. ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പദവിയിലിരിക്കുമ്പോള്‍ തന്നെ ദേവീന്ദറിന്റെ ശ്രീനഗറിലെ ആര്‍മി ക്വാര്‍ട്ടേഴ്‌സിലുള്ള തന്റെ വീട്ടില്‍ തീവ്രവാദികള്‍ ഒളിവില്‍ പാര്‍പ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഷോപിയാനില്‍ നിന്നും വടക്കന്‍ കശ്മീരിലേക്ക് തീവ്രവാദികള്‍ക്ക് കടക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത് ദേവീന്ദറായിരുന്നു.

ഒരു രാത്രി മുഴുവനും തീവ്രവാദികള്‍ ദേവീന്ദറിന്റെ വീട്ടിനുള്ളില്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ ശേഷം പിന്നീട് ശ്രീനഗറിലെ ബാദമിബാഗ് കന്റോണ്‍മെന്റ് മേഖലയിലെ ദേവീന്ദര്‍ സിംഗിന്റെ വീട്ടില്‍ നിന്നും റെയ്ഡില്‍ എ കെ 47 റൈഫിളും രണ്ടു പിസ്റ്റളുകളുമാണ് പോലീസ് കണ്ടെത്തിയത്.

നവീദ് ബാബു, ഇര്‍ഫാന്‍, റാഫി എന്നിവര്‍ക്കൊപ്പം കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക്‌പോസ്റ്റ് വഴി പോകുമ്പോഴായിരുന്നു ദേവീന്ദര്‍ പിടിയിലായത്. നവീദിന്റെയും റഫിയുടെയും തലയ്ക്ക് 20 ലക്ഷം രൂപയാണു സര്‍ക്കാര്‍ വിലയിട്ടിരുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബു ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളില്‍ തെക്കന്‍ കശ്മീരില്‍ നടന്ന ആക്രമണം നടത്തിയയാളാണ്. ഈ സംഭവത്തില്‍ 11 ഇതരസംസ്ഥാന തൊഴിലാളികള്‍ മരണമടഞ്ഞിരുന്നു. നാലു ദിവസത്തെ അവധിഎടുത്ത് തീവ്രവാദികളുമായി ഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു ദേവീന്ദര്‍ കുടുങ്ങിയത്.

ഡി വൈ.എസ്.പിയുടെ വാഹനത്തില്‍ പോലീസ് പരിശോധിക്കില്ലെന്ന ഉറപ്പാണു ഭീകരര്‍ക്കു നല്‍കിയിരുന്നതത്രേ. നവീദിന്റെയും റഫിയുടെയും തലയ്ക്ക് 20 ലക്ഷം രൂപയാണു സര്‍ക്കാര്‍ വിലയിട്ടിരുന്നത്. 12 ലക്ഷം രൂപ വാങ്ങിയാണ് ദവീന്ദര്‍ ഭീകരക്കടത്ത് നടത്തിയിരുന്നത്. പണം നല്‍കിയാല്‍ ബനിഹാല്‍ തുരങ്കം കടത്തിവിടണമെന്നായിരുന്നു ദവീന്ദര്‍ ഉറപ്പു നല്‍കിയിരുന്നത്.

താഴ്‌വരയില്‍ ഭീകരരെ പോലീസും െസെന്യം ചേര്‍ന്ന് വേട്ടയാടുമ്പോള്‍ ഇവരെ ജമ്മുവിലെത്തിക്കുകയായിരുന്നു ദവീന്ദര്‍ സിങ്ങിന്റെ ചുമതല. പുല്‍വാമയില്‍ ജോലി ചെയ്യുമ്പോഴാണു ഭീകരരുമായി ദവീന്ദര്‍ ബന്ധം സ്ഥാപിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. 1990 ലാണ് ദവീന്ദര്‍ ജമ്മു-കശ്മീര്‍ പോലീസില്‍ ചേര്‍ന്നത്. 1994 ഭീകര വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി. 2004 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഭാഗമായ ''മുഹമ്മദിനെ'' കടത്തിയതും ദവീന്ദറാണെന്നു സൂചന ലഭിച്ചിട്ടുണ്ട്.

മുഹമ്മദും ദവീന്ദറും തമ്മിലുള്ള ബന്ധം വ്യക്തമാക്കി പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധേയനായ അഫ്‌സല്‍ ഗുരു അദ്ദേഹത്തിന്റെ അഭിഭാഷകനു നല്‍കിയ കത്ത് പിന്നീട് പുറത്തുവന്നിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയോടൊപ്പം ഡല്‍ഹിയില്‍ പോയി അവിടെ താമസിക്കാന്‍ ദേവീന്ദര്‍ സിംഗ് തന്നോട് ആവശ്യപ്പെട്ടിരുന്നെന്നാണ് അഫ്‌സല്‍ഗുരു ആരോപിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2QQn9qj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages