മൂവാറ്റുപുഴ: ചരിത്രത്തിലാദ്യമായി മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിൽ വമ്പൻ പന്തലൊരുക്കി വമ്പൻ കല്യാണ സ്വീകരണം. മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമിന്റെയും ഡോ. ആഗി മേരി അഗസ്റ്റിന്റെയും വിവാഹ സ്വീകരണമാണ് ജനബാഹുല്യം കൊണ്ട് മൂവാറ്റുപുഴയിലെ സംഭവമായി മാറിയത്. ഞായറാഴ്ച രാവിലെ കുന്നക്കുരുടി സെയ്ന്റ് ജോർജ് യാക്കോബായ പള്ളിയിലായിരുന്നു മിന്നുകെട്ട്. മെത്രാപ്പോലീത്തമാരായ എബ്രഹാം മാർ സേവേറിയോസ്, മാത്യൂസ് മാർ അപ്രേം, കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. വൈകീട്ട് മൂന്നു മുതൽ ഒമ്പതുവരെ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിലാണ് വിവാഹവിരുന്ന് നടന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സസ്യഭക്ഷണമായിരുന്നു വിരുന്നിന്. മുഖ്യമന്ത്രി മുതൽ ജീവിതത്തിലെ നാനാതുറകളിലുള്ള പ്രമുഖരെയും മണ്ഡലത്തിലെ ഭൂരിപക്ഷം കുടുംബങ്ങളെയും ക്ഷണിച്ച കല്യാണം ഒരുക്കത്തിലും ക്ഷണത്തിലും എല്ലാം വ്യത്യസ്തമായിരുന്നു. രണ്ട് പതിറ്റാണ്ടായി തനിക്കു കിട്ടിയ എല്ലാ വിവാഹ ക്ഷണക്കത്തുകളും സൂക്ഷിച്ചുെവച്ചിരുന്ന എൽദോ അവർക്കെല്ലാംതന്നെ തന്റെ കല്യാണക്കുറി അയച്ചു. ആകെ 20,000 ക്ഷണക്കത്തുകൾ നൽകിയിരുന്നു. മണ്ഡലത്തിലെ അറിയാവുന്നവരെ എല്ലാം നേരിട്ട് ഫോണിൽ വിളിച്ചും കത്തുകളയച്ചും നടത്തിയ ക്ഷണംതന്നെ നാട്ടുകാർക്ക് കൗതുകമായിരുന്നു. ജനബാഹുല്യം കണക്കിലെടുത്താണ് നഗരസഭാ സ്റ്റേഡിയം തന്നെ വിരുന്ന് സത്കാരത്തിന് തിരഞ്ഞെടുത്തതു തന്നെ. വധൂവരൻമാർക്കായി മൈതാനിയുടെ മധ്യത്തിൽ പന്തൽ. മറ്റൊരിടത്ത് ഇരിക്കാനും മറ്റും സൗകര്യങ്ങൾ. ഗാലറിക്കു താഴെയും സൗകര്യങ്ങൾ. മൈതാനിക്ക് കേടുപാടു വരുത്താതെയും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചുമായിരുന്നു ക്രമീകരണങ്ങൾ. Content Highlights:Moovattupuzha MLA Eldo Abraham Married
from mathrubhumi.latestnews.rssfeed https://ift.tt/2tSUYhz
via
IFTTT
No comments:
Post a Comment