ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കട്ടപ്പന :ഇടുക്കി കുമളിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ജോലി സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ കമൽദാസാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി സ്ഥലത്തുണ്ടായിരുന്ന അഞ്ചു പേരെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. മരിച്ച കമൽദാസും പോലീസ് കസ്റ്റഡിയിലുള്ള അഞ്ചു പേരും കുമളി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി എത്തിയവരാണ്. ഈ കെട്ടിടത്തിൽ തന്നെയാണ് ഇവർ താമസിച്ചിരുന്നത്. കെട്ടിടത്തിലെത്തിയ സമീപവാസിയാണ് അനക്കമില്ലാത്ത നിലയിൽ കമൽദാസിനെ ആദ്യം കാണുന്നത്. ഇയാൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.പോലീസിന്റെ പരിശോധനയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന അഞ്ചിൽ നാലുപേരും സ്ഥലത്ത് നിന്ന് മുങ്ങിയതായി കണ്ടെത്തി.ഉടൻ തന്നെ കുമളി പോലീസ് വിവിധ പോലീസ് സ്റ്റേഷനുകളിൽ വിമവരമറിയിച്ചു. തുടർന്ന് കട്ടപ്പന പോലീസ് ഇവരെ കണ്ടെത്തുകയും കുമളി പോലീസിനു കൈമാറുകയുമായിരുന്നു. ശനിയാഴ്ച അമിതമായി മദ്യപിച്ചെത്തിയ കമൽദാസ് പലതവണ നിലത്തു വീണ് പരിക്കേറ്റിരുന്നതായി കസ്റ്റഡിയിലുള്ളവർ പറയുന്നു. രാവിലെ മറ്റുള്ളവർ എഴുന്നേറ്റിട്ടും കമൽദാസ് കിടക്കുകയായിരുന്നു. മദ്യലഹരിയിൽ ഇയാൾ ഉറങ്ങുകയായിരുന്നെന്ന് കരുതി മറ്റുള്ളവർ പണി തുടങ്ങി. ശ്വാസം നിലച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെ പേടിച്ച് ഓടിപ്പോയതാണെന്ന് ഇവർ പോലീസിൽ മൊഴി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടു പോയി.പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാവൂ. content highlights:migrant worker suspicious death in Idukki


from mathrubhumi.latestnews.rssfeed https://ift.tt/36PDukv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages