ശബരിമല ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ; വാദം കേള്‍ക്കുന്നത് ഒമ്പതംഗ വിശാല ബഞ്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

ശബരിമല ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ; വാദം കേള്‍ക്കുന്നത് ഒമ്പതംഗ വിശാല ബഞ്ച്

ന്യൂഡല്‍ഹി: മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നത് ഉള്‍പ്പെടെ ഏഴു ചോദ്യങ്ങളില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് എസ്.എ ബേബ്‌ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഒമ്പതംഗ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് ശബരിമല യുവതീ പ്രവേശത്തിനെതിരായ പുന: പരിശോധനാ ഹര്‍ജികളില്‍ തീരുമാനം എടുക്കുക.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുന: പരിശോധനാ ഹര്‍ജികള്‍ നേരത്തേ വിശാലബഞ്ച് പരിഗണിക്കാനായിരുന്നു നേരത്തേ കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡേയുടെ നേതൃത്വത്തില്‍ ഒമ്പതംഗ ബഞ്ച് രൂപീകരിക്കുകയും ചെയ്തു. ഇതിനിടയിലാണ് മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ? മതസ്വാതന്ത്ര്യവും മൗലീകാവശകാശങ്ങളും ഒരു പോലെ പ്രവര്‍ത്തിക്കുന്നത് എങ്ങിനെയാണ് ? മതത്തിന്റെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് മതാചാര്യന്മാരോ എന്നതടക്കമുള്ള 7 ചോദ്യങ്ങളായിരുന്നു ഉയര്‍ന്നിരിക്കുന്നത്.

അതേസമയം ശബരിമലയിലെ യുവതീ പ്രവേശ വിധിക്കെതിരായ പുന: പരിശോധനാ ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും വാദം കേള്‍ക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. മുസ്‌ളീം പള്ളികളില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം, ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മ്മം, ഹിന്ദു ആരാധനാലയങ്ങളിലെ പ്രവേശന ചട്ടം ശബരിമലയ്ക്ക് ബാധകമാണോ എന്നീ വിഷയങ്ങളും പരിശോധിക്കും.



from mangalam.com https://ift.tt/2TfjLa9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages