ഹണിമൂണ്‍ യാത്രക്കിടെ മരുമകന്‍ ഭാര്യാമാതാവുമായി അടുത്തു, ഭര്‍ത്താവിന്റെ കുഞ്ഞിന് അമ്മ ജന്മം നല്‍കാന്‍ ഒരുങ്ങുന്ന് എന്ന് ഭാര്യ അറിഞ്ഞു; ഒടുവില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

ഹണിമൂണ്‍ യാത്രക്കിടെ മരുമകന്‍ ഭാര്യാമാതാവുമായി അടുത്തു, ഭര്‍ത്താവിന്റെ കുഞ്ഞിന് അമ്മ ജന്മം നല്‍കാന്‍ ഒരുങ്ങുന്ന് എന്ന് ഭാര്യ അറിഞ്ഞു; ഒടുവില്‍

മകളുടെ ഭര്‍ത്താവിനെ അമ്മ പ്രണയിച്ചു, മാത്രമല്ല മകളുടെ ഭര്‍ത്താവില്‍ നിന്നും അമ്മ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് സൗത്ത് വെസ്റ്റ് ലണ്ടനില്‍ നിന്നും ആണ്. സ്വന്തം അമ്മയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ ചതിക്കുന്ന വിവരം വളരെ വൈകിയാണ് യുവതി അറിയുന്നത്. ഈ വിവരം യുവതി തന്നെയാണ് പങ്കുവെച്ചത്. പല രാജ്യാന്തരമാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

15 വര്‍ഷം പിന്നിട്ടിട്ടും അമ്മയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ ചതിയുടെ ഞെട്ടലില്‍ നിന്നും ലോറന്‍ എന്ന 34കാരി മുക്തയായിട്ടില്ല. 2004 ആഗസ്തിലാണ് ലൊറനും എയര്‍പോര്‍ട്ട് ജീവനക്കാരനുമായ പോള്‍ വൈറ്റും വിവാഹിതര്‍ ആകുന്നത്. വിവാഹത്തിന് രണ്ട് വര്‍ഷം മുമ്പ് തന്നെ ഇരുവരും ഒന്നിച്ച് ജീവിതം തുടങ്ങിയതില്‍ ഒരു കുഞ്ഞുണ്ടായിരുന്നു. കുഞ്ഞിന്റെ ജനനത്തോടെ ജീവിതം ആരംഭിക്കാന്‍ ഇരുവരും നിശ്ചയിച്ചു.

ഇരുവരുടെയും തീരുമാനം ലോറന്റെ അമ്മയും പിന്തുണച്ചു. ആര്‍ഭാടത്തോടെ അമ്മ തന്നെ മകളുടെ വിവാഹം നടത്തി കൊടുത്തു. എല്ലാത്തിനും അമ്മ ഒപ്പം നിന്നതോടെ അമ്മയോടുള്ള സ്‌നേഹം ലോറന് കൂടി വന്നു. ഇതോടെ വിവാഹ ശേഷം ഉള്ള ആദ്യ യാത്രയില്‍ ലോറന്‍ അമ്മയെയും ഒപ്പം കൂട്ടി. എന്നാല്‍ മൂന്നാഴ്ച നീണ്ട ആ യാത്രയാണ് ലോറന്റെ ജീവിതത്തെ തകിടം മറിച്ചത്. മധുവിധു യാത്രക്കിടെ ലോറന്റെ ഭര്‍ത്താവ് അമ്മയുമായി അടുക്കുകയായിരുന്നു

മൂന്ന് ആഴ്ചയ്ക്ക് ശേഷം വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ആള്‍ ആകെ മാറി. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിക്കാന്‍ തുടങ്ങി. പലപ്പോഴും വീട്ടില്‍ വളരെ വൈകിയെത്തി. ലൊറനെ അവഗണിച്ചു. പോളിന്റെ പെരുമാറ്റത്തില്‍ ലോറന് സംശയം തോന്നി. അപ്പോഴും അമ്മയെ സംശയിച്ചില്ല. ഒരു ദിവസം ലൊറന്റെ സഹോദരിയാണ് അമ്മയുടെ ഫോണിലേക്ക് പോള്‍ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയത്. ലൊറന്‍ ഇതേക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോള്‍ ലൊറന് ഭ്രാന്ത് പറയുക ആണെന്ന് ആയിരുന്നു മറുപടി.

എന്നാല്‍ ഈ ബന്ധം അധികകാലം ജൂലിക്കും പോളിനും മറച്ചുവെക്കാന്‍ സാധിച്ചില്ല. ലൊറനെ ഉപേക്ഷിച്ച് പോള്‍ അമ്മയ്‌ക്കൊപ്പം താമസം ആരംഭിച്ചു. ഇരുവരും വീടു വിട്ടുപോയ ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി ലോറന്‍ അറിഞ്ഞു. തന്റെ ഭര്‍ത്താവില്‍ നിന്നും അമ്മ ഗര്‍ഭിണിയാണെന്ന്. മാനസികമായി ലൊറന്‍ തകര്‍ന്നു. എന്നാല്‍ ലോറന്‍ തന്നെ മുന്‍കയ്യെടുത്ത് അമ്മയുടെയും ഭര്‍ത്താവിന്റെ വിവാഹം നടത്തി. സ്വന്തം കുഞ്ഞിന് വേണ്ടിയാണ് ലൊറന്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ടുപേര്‍ കാണിച്ച ചതി ലൊറന്റെ ജീവിതത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.



from mangalam.com https://ift.tt/2GfFnvl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages