ചൈനയില്‍ 17 മരണം; ലോകം അതീവജാഗ്രതയില്‍; കേരളാ നഴ്‌സിനും കൊറോണ ​വൈറസ് ബാധ ; സൗദിയില്‍ 8 മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

ചൈനയില്‍ 17 മരണം; ലോകം അതീവജാഗ്രതയില്‍; കേരളാ നഴ്‌സിനും കൊറോണ ​വൈറസ് ബാധ ; സൗദിയില്‍ 8 മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

ബെയ്ജിങ്/റിയാദ്/കൊച്ചി/പത്തനംതിട്ട: ഭീതിയുണര്‍ത്തി ചൈനയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന പുതിയ ഇനം കൊറോണാെ വൈറസ് സൗദി അറേബ്യയിലെ മലയാളി നഴ്‌സിനും സ്ഥിരീകരിച്ചു. സൗദിയിലെ എട്ടു മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. അമേരിക്കയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച പിന്നാലെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത.

സൗദിയില്‍ അസീര്‍ പ്രവിശ്യയിലുള്ള ആശുപത്രിയിലെ ജീവനക്കാരിയായഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ ഇതേ ആശുപത്രിയിലെ ഫിലിപ്പീന്‍സ് സ്വദേശിയായ നഴ്‌സിനെ പരിചരിക്കുന്നതിനിടെയാണ് മലയാളി നഴ്‌സിനും പകര്‍ന്നതെന്നാണ് ഒപ്പുമുള്ള നഴ്‌സുമാര്‍ നല്‍കുന്ന വിവരം.

സൗദി അഭയിലെ ഫയാസ് ഇന്റര്‍ നാഷണല്‍ ആശുപത്രിയിലുള്ള കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള എട്ടുനഴ്‌സുമാരാണ് നിരീക്ഷണത്തിലുളളത്. ആശുപത്രിയില്‍ ചികില്‍സയിലായിരുന്നയാള്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു ചികിത്സിച്ച ഈ നഴ്‌സുമാരെ മൂന്നു ദിവസമായി ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്.

ചൈനയില്‍ വുഹാന്‍നഗരത്തില്‍ പടര്‍ന്നുപിടിച്ച ദുരൂഹെവെറസില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 17 ആയി. 444 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതായി ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഉപ മേധാവി ലി ബിന്‍ അറിയിച്ചു. ന്യുമോണിയയ്ക്കു സമാനമായ പനിയും കടുത്ത ശ്വാസം മുട്ടലുമാണ് രോഗലക്ഷണങ്ങള്‍.89 ലക്ഷം പേരുടെ നഗരമാണ് വുഹാന്‍. ഇങ്ങോട്ടേക്കോ ഇവിടെനിന്നു പുറത്തേക്കോ ഉള്ള യാത്ര ഒഴിവാക്കണമെന്നു ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വുഹാനില്‍നിന്നു അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെത്തിയ വ്യക്തിയിലും വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ കര്‍ശനജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഇതുവരെ സംശയിക്കത്തക്കതൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്ന്, പ്രധാനമായും ചൈനയില്‍നിന്നെത്തുന്ന യാത്രികരെ കര്‍ശനപരിശോധനയ്ക്കുശേഷമാണു വിമാനത്താവളങ്ങളില്‍നിന്നു പുറത്തേക്കുപോകാന്‍ അനുവദിക്കുന്നത്.

ഡല്‍ഹി, മുംബൈ, ചെെന്നെ, കൊല്‍ക്കത്ത തുടങ്ങി പ്രധാന ഏഴുവിമാനത്താവളില്‍ കര്‍ശന ജാഗ്രതയാണ്. 43 വിമാനങ്ങളിലായി ചൈനയില്‍നിന്നെത്തിയ 9156 യാത്രികരെ ഇതുവരെ പരിശോധിച്ചു വൈറസ് ബാധിയില്ലെന്ന് ഉറപ്പാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി പ്രീതി സുഡാന്‍ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ 28 യാത്രക്കാരെ പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായ ഒന്നും കണ്ടെത്തിയില്ല.



from mangalam.com https://ift.tt/38zfJh0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages