വാര്‍ഡ് വിഭജന ബില്‍ അവതരണത്തിന് മുമ്പ് ഗവര്‍ണര്‍ക്ക് അയക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

വാര്‍ഡ് വിഭജന ബില്‍ അവതരണത്തിന് മുമ്പ് ഗവര്‍ണര്‍ക്ക് അയക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: വാർഡ് വിഭജനത്തിനുള്ള ബില്ല് നിയമ സഭ പാസാക്കുന്നതിന് മുമ്പ് ഗവർണർക്ക് അയക്കില്ല. അധിക സാമ്പത്തിക ബാധ്യയുണ്ടാക്കുന്ന ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് ഗവർണർക്ക് അയക്കണമെന്നതാണ് നിലവിലെ ചട്ടം. എന്നാൽ പുതിയ വാർഡ് വിഭജനം സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്. അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്ന് ബില്ലിനൊപ്പമുള്ള ധനകാര്യ മെമ്മോറാണ്ടത്തിൽ പറയുന്നു. എന്നാൽ സാമ്പത്തിക ബാധ്യതയുടെ കാര്യത്തിൽ സർക്കാർ തലത്തിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. ബിൽ ആദ്യം ഗവർണർക്ക് അയക്കണമോയെന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. ഗവർണർക്ക് അയക്കാതെ നേരിട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ തടസ്സമില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ലിനെതിരെയും നിലപാടെടുക്കുമോയെന്നതായിരുന്നു സർക്കാരിന്റെ ആശങ്ക. ഇതേതുടർന്നായിരുന്നു നിയമോപദേശം തേടാൻ തീരുമാനിച്ചത്. നിയമോപദേശം അനുസരിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും തനതുഫണ്ടിൽ നിന്നാണ് ചിലവിനുള്ള പണം കണ്ടെത്തുന്നത്. അതിനാൽ വാർഡ് വിഭജനം സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നില്ല എന്നാണ് ധനകാര്യ മെമ്മോറാണ്ടത്തിൽ വിശദീകരിക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് വർഷം 21 കോടിയോളം രൂപ സർക്കാർ ഗ്രാന്റായി നൽകുന്നുണ്ട്.വാർഡ് വിഭജനത്തിനുള്ള ചിലവും ഗ്രാന്റിലുൾപ്പെടുമെന്ന് വ്യാഖ്യാനിച്ചാണ് അവതരണത്തിന് മുമ്പ് വാർഡ് വിഭജനത്തിനുള്ള ബില്ല് ഗവർണർക്ക് അയക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. Content Highlights:local body ward delimitation bill will not send to the governor before submitting in Assembly


from mathrubhumi.latestnews.rssfeed https://ift.tt/2Ge5B1f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages