തിരുവനന്തപുരം: പൗരത്വ നിയമം സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയിലുണ്ടാക്കിയ ഭിന്നത തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനെച്ചൊല്ലി പൊട്ടിത്തെറിയിലേക്ക്. ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതു െവെകിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, താന്‍ റബര്‍ സ്റ്റാമ്പല്ലെന്നു തുറന്നടിച്ചു. നാട്ടുരാജാക്കന്മാര്‍ക്കു മുകളില്‍ ഉണ്ടായിരുന്നതുപോലെ സര്‍ക്കാരിനു മീതെ റസിഡന്റ് ഇല്ലെന്ന് ഓര്‍മ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി െവെകിയില്ല.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം െവെകിയാല്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു പാസാക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. സംശയങ്ങള്‍ക്കു മറുപടി കിട്ടിയാലേ ഒപ്പുവയ്ക്കൂ എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ രാവിലെ വ്യക്തമാക്കിയതിനു പിന്നാലെ മന്ത്രിമാരായ എ.കെ. ബാലനും എ.സി. മൊയ്തീനും ശാന്തമായാണു പ്രതികരിച്ചത്. എന്നാല്‍ അല്‍പ്പം കഴിഞ്ഞ് പിണറായി ഭാഷ കടുപ്പിച്ചു.
ഇക്കൊല്ലമൊടുവില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂട്ടുന്നതിന് പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതിയാണ് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനസംഖ്യാവര്‍ധനയ്ക്ക് ആനുപാതികമായി തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ എണ്ണം കൂട്ടുകയാണെന്നാണു വിശദീകരണം. എന്നാല്‍ സെന്‍സസ് നടക്കാനിരിക്കെ പ്രാദേശിക ഘടനയില്‍ മാറ്റം വരുത്തരുതെന്ന കേന്ദ്രനിയമം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്കു കത്തുനല്‍കി. സര്‍ക്കാര്‍ രണ്ടുവട്ടം വിശദീകരണം നല്‍കിയെങ്കിലും ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാത്തതാണു സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കിയത്.
ഈ മാസമൊടുവില്‍ നിയമസഭ ചേരാനിരിക്കെ ഇതിനായി ബില്‍ കൊണ്ടുവന്നു പാസാക്കിയാല്‍ പോരേ എന്നാണു ഗവര്‍ണറുടെ ചോദ്യം. രണ്ടാമതും മന്ത്രിസഭ ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടിവരും. എന്നാല്‍ അദ്ദേഹം അതു തിരിച്ചയയ്ക്കാത്തത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചതോടെ സര്‍ക്കാര്‍ നിയമോപദേശം തേടി. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയില്ലെങ്കിലും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനു തടസമില്ലെന്നാണു സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലും നിയമസെക്രട്ടറിയും ഉപദേശം നല്‍കിയത്. നിയമസഭാ സമ്മേളനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീയതി നിശ്ചയിച്ചേക്കും. ഡല്‍ഹിക്കു പോയ ആരിഫ് മുഹമ്മദ് ഖാന്‍ അപ്പോഴേക്കും തിരിച്ചെത്തും.
വാര്‍ഡ് വിഭജനമെന്ന കീറാമുട്ടി
1200 തദ്ദേശ ഭരണ സ്ഥാപനങ്ങളാണു സംസ്ഥാനത്തുള്ളത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചപ്പോള്‍ 82 സ്ഥാപനങ്ങളില്‍ 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടപ്പാക്കി. മറ്റ് 1118 സ്ഥാപനങ്ങളില്‍ 2001 ലെ സെന്‍സസ് പ്രകാരം നടത്തിയ വാര്‍ഡ് വിഭജനമാണു നിലവിലുള്ളത്. കോടതിയില്‍ കേസ് വന്നതിനാല്‍ വിഭജന നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാതെപോകുകയായിരുന്നു. രണ്ടുതരം വാര്‍ഡ് വിഭജനമെന്ന സ്ഥിതി ഒഴിവാക്കി എല്ലാം ഒരേ തരത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണു സര്‍ക്കാര്‍ നിലപാട്. വാര്‍ഡ് വിഭജനം നടത്തിയില്ലെങ്കിലും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടത്തുന്നതിനു തടസമില്ല. സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിക്കൊടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യസ്ഥരാണ്.
പ്രതിപക്ഷ ആവശ്യം
സെന്‍സസിന് ഒരു വര്‍ഷം മുന്‍പ് പ്രാദേശിക ഘടനയില്‍ മാറ്റം വരുത്താനാകില്ലെന്ന 1948-ലെ കേന്ദ്രനിയമം മറികടക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തിലൂടെ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍, ജില്ലകളുടെയോ ഗ്രാമ, ടൗണ്‍ പഞ്ചായത്തുകളുടെയോ അതിര്‍ത്തി മാറരുതെന്നേ കേന്ദ്രനിയമത്തില്‍ പറയുന്നുള്ളൂ എന്നും ഇവിടെ വാര്‍ഡുകളുടെ എണ്ണം കൂട്ടുക മാത്രമാണു ചെയ്യുന്നതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.
from mangalam.com https://ift.tt/2thC1Fo
via IFTTT
No comments:
Post a Comment