തിരുവനന്തപുരം : വർക്കല എസ്.ആർ. മെഡിക്കൽകോളേജിന്റെ അനുമതിപത്രം (എസൻഷ്യാലിറ്റി) സർക്കാർ റദ്ദാക്കി. എസ്.ആർ. മെഡിക്കൽകോളേജിലെ വിദ്യാർഥികളെ ഏറ്റെടുക്കാനാവില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചു. ഇതോടെ 2016-17 വർഷം ഇവിടെ പ്രവേശനംകിട്ടിയ വിദ്യാർഥികളെ മാറ്റുന്നകാര്യം അനിശ്ചിതത്ത്വത്തിലായി. തുടർചർച്ച എന്നെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മെഡിക്കൽവിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് കോളേജിന്റെ അനുമതിപത്രം സർക്കാർ റദ്ദാക്കിയിരുന്നു. പഠനസൗകര്യമില്ലെന്ന് ബോധ്യപ്പെട്ടതോെടയായിരുന്നു നടപടി. ഇതോടെ ഇവിടെയുള്ള വിദ്യാർഥികളെ മറ്റു സ്വാശ്രയ കോളേജുകളിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു.ഇതിനായി മെഡിക്കൽ വിദ്യാഭ്യാസവകുപ്പാണ് മാനേജ്‌മെന്റുകളുമായി പ്രാഥമികചർച്ച നടത്തിയത്. വിദ്യാർഥികളെ ഏറ്റെടുക്കാൻ പി.കെ. ദാസ്, ഡി.എം. വയനാട് എന്നീ കോളേജുകൾ സന്നദ്ധമായെങ്കിലും മാനേജ്‌മെന്റ് അസോസിയേഷൻ എതിർത്തു. കുട്ടികളെ ഏറ്റെടുക്കേണ്ടെന്ന് എസ്.ആർ. മെഡിക്കൽകോളേജിന് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ അവസരം നൽകണമെന്നുമാണ് അസോസിയേഷന്റെ നിലപാട്. ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷനും വിദ്യാർഥികളെ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി. നേരത്തേ പാലക്കാട് കേരള മെഡിക്കൽ കോളേജിൽനിന്നുള്ള വിദ്യാർഥികളെയും ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഏറ്റെടുത്തിരുന്നില്ല. നൂറുസീറ്റുകളിലേക്കുള്ള പഠനസൗകര്യം മാത്രമേ ഇവിടുള്ളൂവെന്നും അതിനുപുറത്തേക്ക് കുട്ടികളെ എടുക്കുന്നത് നിലവിലുള്ള വിദ്യാർഥികളെ ബാധിക്കുമെന്നുമാണ് ഇവരുടെ നിലപാട്.
from mathrubhumi.latestnews.rssfeed https://ift.tt/2QvjGx7
via
IFTTT
No comments:
Post a Comment