വെള്ളറട/ കാക്കനാട്: പ്രണയവുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാനത്തിന്റെ രണ്ടു ഭാഗങ്ങളില്‍ നടന്ന രണ്ടു അക്രമസംഭവങ്ങളില്‍ തിരുവനന്തപുരത്ത് കാമുകനും കാമുകിയും മരണമടഞ്ഞപ്പോള്‍ എറണാകുളത്ത് യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദേഹമാസകലം കുത്തി പരിക്കേല്‍പ്പിച്ചു ഗുരുതരാവസ്ഥയിലാക്കി രക്ഷപ്പെട്ടു. പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം കാരകോണത്തിന് സമീപം സമീപം പുല്ലന്‍തേരിയെ ഞെട്ടിച്ചു.
കാരക്കോണം പുല്ലന്‍തേരി അപ്പു നിവാസില്‍ അജിത് കുമാറിന്റെയും സീമയുടെയും മകള്‍ അക്ഷിക(19), കാരക്കോണം രാമവര്‍മ്മന്‍ചിറ ചെറുപുരയിന്‍കാലയില്‍ മണിയന്റെയും രമണിയുടെയും മകന്‍ അനു (22) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ അനു അക്ഷികയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നു. മുറിയിലേക്ക് ഓടിയ അക്ഷികയെ പിന്തുടര്‍ന്ന് െകെയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്തു. സ്വയം കഴുത്തു മുറിക്കുകയും ചെയ്തു.
നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ തള്ളി തുറന്നപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. രണ്ടുപേരെയും കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അക്ഷിക മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് അനു മരിച്ചത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ബ്യൂട്ടീഷന്‍ വിദ്യാര്‍ഥിയായ അക്ഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അക്ഷികയെ ശല്യം ചെയ്തിരുന്നതായി പരാതിയുണ്ട്.
ആറുമാസം മുമ്പ് അക്ഷികയുടെ ബന്ധുക്കള്‍ അനുവിെനതിരേ വെള്ളറട സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കമിതാക്കളായ ഇരുവരും അടുത്തിടെ തെറ്റിയതാണു സംഭവത്തിനു കാരണമെന്നു റൂറല്‍ എസ്.പി. അശോക് കുമാര്‍ പറഞ്ഞു. അക്ഷികയുടെ വീട്ടില്‍നിന്നു കൊലപാതകത്തിന് ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തി. വഴുതക്കാടിലെ ഒരു കോളേജില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് വിദ്യാര്‍ഥിയായിരുന്നു അക്ഷിക.
പ്രണയത്തിന്റെ പേരില്‍ യുവാവ് യുവതിയെ ആക്രമിച്ച മറ്റൊരു സംഭവവും ഇന്നലെ സംസ്ഥാനത്ത് ഉണ്ടായി. കാക്കനാട്ട് യുവാവ് ശരീരമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായി. െബെക്കിലെത്തി പെണ്‍കുട്ടിയുടെ ദേഹമാസകലം കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട യുവാവിനായി പോലീസ് തെരച്ചില്‍ തുടരുന്നു. ഇന്നലെ െവെകിട്ട് അഞ്ചുമണിയോടെ കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്കു സമീപത്തായിരുന്നു സംഭവം.
കുസുമഗിരിയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ െബെക്കിലെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് പെണ്‍കുട്ടിക്കൊപ്പം ജോലി ചെയ്യുന്ന ജീവനക്കാരിയും മറ്റാളുകളും ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതി വന്ന െബെക്ക് ഇന്‍ഫോപാര്‍ക്ക് പോലീസ് സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി. വാഴക്കാല സ്വദേശി അമല്‍ എന്നയാളുടെ പേരിലാണു െബെക്ക്. ഇതേ അമല്‍ തന്നെയാണോ പ്രതിയെന്ന് കണ്ടെത്തിയിട്ടില്ല.
പ്രതിയെ പിടികൂടാനുളള ശ്രമം തുടരുകയാണെന്ന് ഇന്‍ഫോപാര്‍ക്ക് എസ്.ഐ: എ.എന്‍ ഷാജു പറഞ്ഞു. പെണ്‍കുട്ടിക്ക് കഴുത്തിലേറ്റ കുത്തിനു പുറമെ ഉദരഭാഗത്ത് നാലോളം സ്ഥലത്ത് മാരകമായി മുറിവേറ്റിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്.
കലൂരിലുളള സ്വകാര്യ കോളജില്‍ ഡി.ഫാം പഠനത്തോടൊപ്പം കഴിഞ്ഞ ജൂെലെ മുതല്‍ കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ പെണ്‍കുട്ടി പാര്‍ട്ട് െടെമായി ജോലി ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു. അക്രമകാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2rZFPdA
via IFTTT
No comments:
Post a Comment