കൊല്ലം: പന്ത് എടുത്തുകൊടുത്തില്ലെന്ന് ആരോപിച്ച് യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു. സംഭവത്തില്‍ പ്രതിയായ പുത്തൂര്‍ ചന്ദ്രാലയത്തില്‍ അനീഷിനെയാണ് (33)പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ പരാതിക്കാരിയുടെ വീട്ടിലേക്ക് പന്ത് വീണു. എടുത്തുകൊടുക്കാന്‍ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ അനീഷ് ഇരുമ്പ് പൈപ്പ് കൊണ്ട് യുവതിയുടെ കാല്‍ അടിച്ചൊടിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
from mangalam.com https://ift.tt/2Frv3jn
via IFTTT
No comments:
Post a Comment