കോട്ടയം: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന് ജോസ് കെ. മാണി വിഭാഗം കേരള കോൺഗ്രസ് നേതൃയോഗം നിർദേശിച്ചു. പഴയ മാണിവിഭാഗത്തിന് അനുവദിച്ച സീറ്റിൽ മറ്റാർക്കും അവകാശമില്ലെന്ന് നേതാക്കൾ പറഞ്ഞു. പി.ജെ. ജോസഫ് സീറ്റിന് ഉന്നയിച്ച അവകാശവാദം യോഗം തള്ളി. 14, 15 തീയതികളിൽ ചരൽക്കുന്നിൽ നടക്കുന്ന ക്യാന്പിൽ അന്തിമതീരുമാനമെടുക്കുമെന്ന് ജോസ് കെ. മാണി എം.പി. അറിയിച്ചു. 2011-ൽ പാർട്ടിക്ക് മത്സരിക്കാൻ അനുവദിച്ച പുനലൂർ സീറ്റ്് ചില നീക്കുപോക്കുകളിൽ കോൺഗ്രസിനു വേണമെന്നുവന്നപ്പോഴാണ് കുട്ടനാട് തന്നത്. കേരള കോൺഗ്രസ് (എം) യു.ഡി.എഫുമായി ചർച്ചചെയ്താണ് പുനലൂരിനുപകരം കുട്ടനാട് സീറ്റെടുത്തത്. അതുകൊണ്ട് കുട്ടനാട്ടിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥി മത്സരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം. മുമ്പു മത്സരിച്ച എല്ലാ വാർഡുകളിലും പാർട്ടിസ്ഥാനാർഥികൾതന്നെ മത്സരിക്കും. അതിനുള്ള ഒരുക്കങ്ങൾ വാർഡ്തലങ്ങളിൽ ആരംഭിച്ചതായും ജോസ് കെ. മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു. സ്റ്റീഫൻ ജോർജ്, അഡ്വ. ജോസ് ടോം, എം.എസ്. ജോസ്, അഡ്വ. പ്രിൻസ് ലൂക്കോസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വിജി എം. തോമസ്, ജോസഫ് ചാമക്കാല, ജോസ് പുത്തൻകാല, സാജൻ തൊടുക തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ -പി.ജെ. ജോസഫ് തൊടുപുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കുമെന്ന് കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. യു.ഡി.എഫിന്റെ സീറ്റ് കേരള കോൺഗ്രസിനാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഉമ്മൻചാണ്ടി ഉറപ്പുനൽകിയെന്ന തരത്തിലുള്ള ജോസ് കെ. മാണിയുടെ അവകാശവാദം അർഥമില്ലാത്തതാണ്. ചർച്ചപോലും ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമായിരിക്കും ചർച്ച തുടങ്ങുക -അദ്ദേഹം പറഞ്ഞു. Content Highlights:Kuttanad byelection: UDF will suggest an independent candidate
from mathrubhumi.latestnews.rssfeed https://ift.tt/39KOSQJ
via
IFTTT
No comments:
Post a Comment