തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കു പിന്നാലെ ജെ.എന്‍.യുവിലെ അക്രമം ആയുധമാക്കി സംസ്ഥാനത്തെ രാഷ്ട്രീയനേതൃത്വം. ഇതുപയോഗിച്ച് ബി.ജെ.പിയെ കടന്നാക്രമിച്ച് പിന്തുണ വര്‍ധിപ്പിക്കുകയെന്ന തന്ത്രമാണ് ഇടതു, വലത് മുന്നണികള്‍ നടത്തുന്നത്. എന്നാല്‍, ആക്രമണത്തിന്റെ കുന്തമുന സി.പി.എമ്മിനെതിരേ തിരിച്ചുവിട്ട് പ്രതിരോധിക്കാനാണു ബി.ജെ.പിയുടെ ശ്രമം. കേന്ദ്രസഹമന്ത്രി വി. മുരളീധരനാണ് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയിലാണ് ജെ.എന്‍.യു. ആക്രമണത്തെ അപലപിച്ചത്. ആര്‍.എസ്.എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള ആക്രമണമാണ് അദ്ദേഹം നടത്തിയത്. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അനുഗ്രഹത്തോടെയുള്ള എ.ബി.വി.പി- ആര്‍.എസ്.എസ്. ക്രിമിനല്‍ മാഫിയയുടെ കടന്നാക്രമണം ഭാരതത്തിനു തീര്‍ത്താല്‍ തീരാത്ത അപമാനമാണു വരുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേലി തന്നെ വിളവു തിന്നുന്ന അരാജക അവസ്ഥയ്ക്ക് ഡല്‍ഹി പോലീസിനെ നേരിട്ടു നിയന്ത്രിക്കുന്ന അമിത് ഷാ തന്നെയാണ് ഉത്തരവാദി. ആഭ്യന്തരമന്ത്രിയെന്ന പദവിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയ അമിത് ഷായ്ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. മന്ത്രിസ്ഥാനം രാജിവച്ച് ജനങ്ങളോടു മാപ്പു പറയാന്‍ അമിത് ഷാ തയാറാകണം.
ജനങ്ങള്‍ക്കുമേല്‍ കുതിര കയറാനുള്ള െലെസന്‍സ് ആണ് പാര്‍ലമെന്റിലെ ഭൂരിപക്ഷമെന്നു കരുതി തങ്ങളോട് വിയോജിക്കുന്നവരെ അടിച്ചമര്‍ത്താമെന്ന വ്യാമോഹത്തിലാണു മോഡി-അമിത് ഷാ ഇരട്ടകളെന്നും പിണറായി കുറ്റപ്പെടുത്തി. രാജ്യത്തെ ബാധിച്ചിരിക്കുന്ന ഫാസിസത്തിന്റെ ഭീകരത വിളിച്ചറിയിക്കുന്നതാണ് ജെ.എന്‍.യുവിലെ സംഘപരിവാര്‍ ആക്രമണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിയോജിക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാകില്ലെന്നു ബിജെപി മനസിലാക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെയും കുറ്റകരമായ മൗനം അക്രമങ്ങള്‍ക്കു വളംവച്ചു കൊടുക്കുകയാണ്. അമിത് ഷായുടെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ രണ്ടു പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചതാണ് ആക്രമണത്തിനു പ്രകോപനമെന്നു റിപ്പോര്‍ട്ടുകളുണ്ട്്. അമിത് ഷായ്‌ക്കെതിരേ പ്രതിഷേധിച്ചാല്‍ തല തല്ലിപ്പൊളിക്കുമെന്നു വന്നാല്‍ അത് ഏകാധിപത്യത്തിന്റെ അങ്ങേയറ്റമാണ്. ഇതിനെതിരേ രാജ്യം മുഴുവന്‍ ഉണര്‍ന്നെണീറ്റ് പ്രതിഷേധിക്കണമെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കു നേരേയുള്ള കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നു കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എ.ബി.വി.പിക്കാര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. വിദ്യാര്‍ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞാല്‍ നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
എന്നാല്‍, ജെ.എന്‍.യുവില്‍ നടന്ന മുഖംമൂടി ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണു കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ മറുപടി. രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപമാണെന്നുള്ള ധാരണ വളര്‍ത്താനുള്ള ശ്രമമാണിത്. എ.ബി.വി.പിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അത്ഭുതമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇടതുപക്ഷ വിദ്യാര്‍ഥികളും തീവ്രവാദ വിദ്യാര്‍ഥികളും കോണഗ്രസ് അനുകൂല വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ജെ.എന്‍.യുവിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളും അതേത്തുടര്‍ന്നുണ്ടായ അക്രമങ്ങളുമാണ് എല്ലാത്തിനും കാരണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
from mangalam.com https://ift.tt/37Bg7ey
via IFTTT
No comments:
Post a Comment