വൈക്കത്ത് വാഹനാപകടത്തില്‍ നാലു മരണം ; 10 പേര്‍ക്ക് പരിക്ക്, അമിതവേഗത്തില്‍ എത്തിയ ബസ് കാറിന് മുകളിലൂടെ കയറിയിറങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 6, 2020

വൈക്കത്ത് വാഹനാപകടത്തില്‍ നാലു മരണം ; 10 പേര്‍ക്ക് പരിക്ക്, അമിതവേഗത്തില്‍ എത്തിയ ബസ് കാറിന് മുകളിലൂടെ കയറിയിറങ്ങി

വൈക്കം: കാറും ബസും കൂട്ടിയിടിച്ചുള്ള അപകടകത്തില്‍ നാലു പേര്‍ മരണമടഞ്ഞു. പത്തുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവടിലായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ കാറില്‍ സഞ്ചരിച്ച രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ മരണത്തിന് കീഴടങ്ങിയത്. കാറില്‍ ഉണ്ടായിരുന്ന ഉദയംപേരൂര്‍ സ്വദേശികളായ സൂരജ്, വിശ്വനാഥ്, അജിത, ഗിരിജ എന്നിവരാണ് മരണമടഞ്ഞത്.

അമിതവേഗതയില്‍ എത്തിയ ബസ് കാറിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാലു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പുലര്‍ച്ചെ ആറു മണിയോടെ വൈക്കത്തു നിന്നും എറണാകുളത്തേക്ക് പോയ സ്വകാര്യ ബസ് എതിരേ വരികയായിരുന്നു കാറില്‍ ഇടിക്കുകയായിരുന്നു. കാറിന് മുകളിലുടെ കയറിയിറങ്ങിയ ബസ് സമീപത്തെ മതിലില്‍ ഇടിച്ചായിരുന്നു നിന്നത്. ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

പൂര്‍ണ്ണമായും തകര്‍ന്നുപോയ കാറില്‍ മരണമടഞ്ഞവര്‍ കുടുങ്ങിപ്പോയിരുന്നു. വെട്ടിപ്പൊളിച്ചാണ് ഇവരെ എടുത്തത്. മരിച്ചവരുടെ ശരീരഭാഗങ്ങള്‍ വികൃതമായി പോയി. ബസ് അമിത വേഗതയിലും തെറ്റായ ദിശയില്‍കൂടിയുമാണ് വന്നതെന്നുമാണ് വിവരം. മൃതദേഹങ്ങള്‍ ചതഞ്ഞരഞ്ഞ നിലയില്‍ ആയിരുന്നതിനാല്‍ ലക്ഷണങ്ങള്‍ വെച്ചാണ് തിരിച്ചറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് വാഹനഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടെങ്കിലും പോലീസും അഗ്നിശമന വിഭാഗവും എത്തി വേണ്ട നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2sWifir
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages